JHL

JHL

എം കെ അബ്ദുല്ല : കാസറഗോടൻ പരിസരത്ത് മാപ്പിളകലകളുടെ സുഗന്ധം പരത്തി കടന്നുപോയ ത്യാഗി


മൊഗ്രാൽ : എണ്ണമറ്റ മാപ്പിളകലാ സദസ്സുകളൊരുക്കി കാസറഗോഡിന്റെ വിശിഷ്യാ ഇശൽ ഗ്രാമമായ മൊഗ്രാലിന്റെ മാപ്പിളപ്പാട്ട് പെരുമ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ എത്തിച്ച ഇശലിന്റെ തോഴനായിരുന്നു എം.കെ അബ്ദുല്ലയെന്ന് ഗാന രചയിതാവും പ്രഭാഷകനുമായ പി.എസ് ഹമീദ് അഭിപ്രായപ്പെട്ടു.

കേരള മാപ്പിള കലാ അക്കാദമി മൊഗ്രാൽ ചാപ്റ്റർ അബ്ദുല്ലയുടെ എട്ടാം ചരമദിനത്തിൽ സംഘടിപ്പിച്ച 'ഓർമകളിലെ അബ്ദുല്ല' പരിപാടിയിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു പി. എസ് ഹമീദ്.

മൊഗ്രാൽ ഹൈസ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ ചാപ്റ്റർ പ്രസിഡന്റ്‌ നാസിർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സെഡ്.എ മൊഗ്രാൽ സ്വാഗതം ആശംസിച്ചു.

കാസറഗോടൻ പരിസരങ്ങളിൽ മാപ്പിളപ്പാട്ടിന്റെയും മാപ്പിള കലകളുടെയും സുഗന്ധവും പരിമളവും പരത്തി കടന്ന് പോയ അബ്ദുല്ല ഈ രംഗം പരിപോഷിപ്പിക്കുന്നതിനായി ചെയ്ത ത്യാഗങ്ങൾ ചെറുതല്ല.

മൊഗ്രാലിന്റെ മാപ്പിളപ്പാട്ട് പൈതൃകം തനിമ ചോരാതെ മാലോകർക്ക് മുന്നിൽ തുറന്നുകാട്ടുക വഴി 'തനിമ അബ്ദുല്ല' എന്ന പേര് സിദ്ധിച്ച, മധുരം കിനിയുന്ന മാപ്പിളപ്പാട്ടിന്റെ പെയ്തു തീരാത്ത ഈരടികൾ നെഞ്ചോട് ചേർത്തുവെച്ച പാടാത്ത ഈ കലാകാരന് മൊഗ്രാലുകാരുടെ മനസ്സിൽ എന്നും ഒരിടമുണ്ടാവുമെന്ന് അനുസ്മരണ യോഗത്തിൽ പ്രസംഗിച്ചവർ ഒരേ സ്വരത്തിൽ പറഞ്ഞു.

എം മാഹിൻ മാസ്റ്റർ, പി. മുഹമ്മദ്‌ നിസാർ,ഷരീഫ് എരിയാൽ, സത്താർ ആരിക്കാടി, , സയ്യിദ് ഹാദി തങ്ങൾ, ബഷീർ അഹ്‌മദ്‌ സിദ്ദീഖ്, ടി.എം ഷുഹൈബ്, എ.എം സിദ്ദീഖ് റഹ്‌മാൻ, എം. എച്ച് അബ്ദുൽ റഹ്‌മാൻ ഉറുമി, എം.എ അബ്ദുൽറഹ്‌മാൻ, സി. എം ഹംസ,ഹസീബ് ദുബൈ, കെ. മുഹമ്മദ്‌ കുഞ്ഞി, മുഹമ്മദ്‌ സ്മാർട്ട്‌, മുഹമ്മദ്‌ അബ്കോ, എം. ജി എ റഹ്‌മാൻ പ്രസംഗിച്ചു.

യൂസഫ് കട്ടത്തടുക്ക, ടി. കെ അൻവർ, അബ്ദുൽ ഖാദർ എ.എം എന്നിവർ ഗാനമാലപിച്ചു.അഷ്‌റഫ്‌ പെർവാഡ് നന്ദി പറഞ്ഞു.

No comments