ദീപാവലി ആഘോഷത്തിന് നാട്ടിലെത്തിയ എൻജിനീയർ പാമ്പ് കടിയേറ്റ് മരിച്ചു
കാസർകോട്: ദീപാവലി ആഘോഷിക്കാന്‍ വീട്ടില്‍ എത്തിയ ചെന്നെയില്‍ ജോലി ചെയ്യുന്ന യുവ എന്‍ജിനീയര്‍ പാമ്പ് കടിയേറ്റ് മരിച്ചു. ബദിയടുക്ക പട്ടാജയിലെ ഗോപാലകൃഷ്ണ ഭട്ട് -തിരുമലേശ്വരി ദമ്പതികളുടെ മകന്‍ പിവി കൃഷ്ണകുമാര്‍ (27) ആണ് മരിച്ചത്. ചെന്നൈയില്‍ അമേരികന്‍ കംപനിയില്‍ എന്‍ജിനീയറായി പ്രവര്‍ത്തിക്കുകയായിരുന്നു യുവാവ്. വീടിനടുത്ത് പാമ്പിന്റെ കടിയേറ്റ് ആശുപത്രി എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post a Comment