JHL

JHL

പിക്കപ്പ് വാനിൽ നിന്നും 24 ലക്ഷം രൂപ വിലവരുന്ന പാൻ മസാല പിടിച്ചെടുത്തു


കാസർകോട്:  കാസർഗോഡ് ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐപിഎസിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ക്ലീൻ കാസർഗോഡ് പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരായി നടന്നുവരുന്ന നടപടികൾക്കിടെ കാസർഗോഡ് ഡിവൈഎസ്പി മനോജ്. വി വി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടെ 14.10.2022 തീയതി വൈകുന്നേരം 5.50 മണിക്ക് കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിന് അടുത്തുള്ള എന്‍ എച്ച് റോഡിൽ വച്ച് മംഗലാപുരത്തു നിന്നും മലപ്പുറത്തേക്ക് KL.57. H.8035 എന്ന നമ്പർ പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന 24 ലക്ഷം രൂപ വിലവരുന്ന 60,000 പാക്കറ്റ് നിരോധിത പാൻ മസാല ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ഉള്ളി ചാക്കുകൾ വെച്ച് അതിനടിയിലായി 45 ചാക്കുകളിലായി അടുക്കിവെച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിക്കപ്പ് ഡ്രൈവറായ ഉദയചന്ദ്രൻ (49 ) മലപ്പുറം അബ്ദുൾ ല ത്തീഫ് (57) മലപ്പുറം എന്നിവരെ അറസ്റ്റ് ചെയ്തു. കാസർഗോഡ് പോലീസ് സ്റ്റേഷനിലെ എസ് ഐ ചന്ദ്രൻ കെ വി എ എസ് ഐ രമേശൻ, എ എസ് ഐ മോഹനൻ, എസ് സി പി ഒ മാരായ ഫിലിപ്പ്, രാകേഷ്, ഉണ്ണികൃഷ്ണൻ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

No comments