JHL

JHL

എം മൊയ്‌ദീൻ, ബി കെ ശരീഫ് അനുസ്മരണം സംഘടിപ്പിച്ചു.


മൊഗ്രാൽ. കഴിഞ്ഞ ദിവസങ്ങളിലായി മരണപ്പെട്ട മീലാദ് ട്രസ്റ്റ് സീനിയർ അംഗം എം മൊയ്തീൻ കടപ്പുറം, ഗൾഫ് പ്രതിനിധി ബികെ ശരീഫ് എന്നിവരുടെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

 തികഞ്ഞ മത ഭക്തനും, മനുഷ്യസ്നേഹിയുമായി ജീവിതവിശുദ്ധി കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു എം മൊയ്തീനെന്ന് മീലാദ് ട്രസ്റ്റ് മീലാദാഘോഷ സംഘാടക സമിതി ഓഫീസിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.


 ജീവിതകാലം മുഴുവനും തുച്ഛമായ ശമ്പളത്തിൽ കുമ്പളയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുകയും അതിൽ തൃപ്തിപ്പെട്ട് ജീവിച്ച ഒരു സംശുദ്ധ ജീവിതത്തിന്റെ ഉടമയെയും സ്നേഹനിധിയായ ഒരു തലമുതിർന്ന കാരണ വരെയുമാണ് എം മൊയ്‌ദീന്റെ നിര്യാണത്തിലൂടെ മീലാദ് നഗറിന് നഷ്ടപ്പെട്ടതെ ന്നും യോഗം അനുസ്മരിച്ചു.

 സ്വഭാവ മഹിമ കൊണ്ട് സൗഹൃദബന്ധങ്ങൾ വളർത്തിയ മികച്ച സംഘാടകനായിരുന്നു അന്തരിച്ച പ്രവാസിയായ ബികെ ശരീഫ്. നാട്ടുകാർക്കിടയിൽ ശരീഫ് പടുത്തുയർത്തിയ സ്നേഹബന്ധവും, സൗഹൃദ വലയവും അത്ര വലുതായിരുന്നുവെന്ന് യോഗം അനുസ്മരിച്ചു.

 അനുസ്മരണ യോഗത്തിൽ എംഎസ് അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു. എംഎം റഹ്മാൻ അനുസ്മരണ പ്രഭാഷണം നടത്തി. ഇബ്രാഹിം- ഉപ്പഞ്ഞി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.എംഎ മൂസ സ്വാഗതം പറഞ്ഞു.

 ചടങ്ങിൽ ടിഎ ജലാൽ, എംഎസ് മുഹമ്മദ് കുഞ്ഞ്, ഖാദർ കെഎം, കബീർ ബികെ, എംഎ ഇക്ബാൽ, ടി എം ഇബ്രാഹിം,ടിപി ഫസൽ, ഹാഷിർ, നവീൽ, മുഫീദ്, ഷാഹിൽ, ജവാദ് പിഎം, മഹ്ശൂഖ്, അദ്‌നാൻ ടിപി, മിദ്‌ലാജ് ടിപി, ശുറൈക്ക്, ലീവാൻസ്, റൂസൈദ്, ഫാഹിസ്, മിസ്ബ, ആദിൽ എന്നിവർ സംബന്ധിച്ചു. ടി എ ജലാൽ നന്ദി പറഞ്ഞു.


ഫോട്ടോ: മൊഗ്രാൽ മീലാദ് ട്രസ്റ്റ് സംഘടിപ്പിച്ച എം മൊയ്‌ദീൻ, ബികെ ശരീഫ് അനുസ്മരണ യോഗത്തിൽ എംഎം റഹ്മാൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു.

No comments