JHL

JHL

പാടലടുക്ക ഖിസർ ജമാഅത്ത് യൂ എ ഇ കൂട്ടായ്മ ഇഷ്ഖേ ഹബീബ് മീലാദ് സംഗമവും മദ്ഹ് മജ്‌ലിസും സംഘടിപ്പിച്ചു


ദുബായ്:ബൈടലടുക്ക ഖിസർ ജമാഅത്ത് യൂ എ ഇ കൂട്ടായ്മ റബീഇന്റെ സന്ദേശം എന്ന ആശയവുമായി ദേര നായിഫ് കാസറഗോഡ് ഡൈൻ ഹോട്ടലിൽ വിപുലമായി സംഘടിപ്പിച്ച ഇഷ്ഖേ ഹബീബ് മീലാദ് സംഗമവും മദ്ഹ് മജ്‌ലിസും മത സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന ജംഷീദ് അട്ക്ക ഉത്ഘാടനം ചെയ്തു.

പ്രവാചക പ്രണയം നമ്മിലൊരടയാളമായി ഉണ്ടാവണമെന്നും അതിലൂടെയാണ് മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്നതിന്റെ കാതൽ എന്നും അദ്ദേഹം പറഞ്ഞു. ശരീഫ് ഫൈസി ഉർളിത്തട്ക്കയുടെ പ്രാർത്ഥനയോടെ തുടങ്ങിയ പ്രസ്തുത പരിപാടിയിൽ ഹാജി മുഹമ്മദ് കുഞ്ഞി ടി എം പാടലടുക്ക അധ്യക്ഷത വഹിച്ചു. സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചു ജില്ലക്ക് സുപരിചിതനായ സലാം കന്യപ്പാടി മുഖ്യ പ്രഭാഷണം നടത്തി. പ്രവാചക ചര്യ ജീവിതത്തിൽ പകർത്താൻ ശ്രമിച്ചു കൊണ്ട് സമൂഹത്തിന്റെ സംസ്കാര സമ്പന്നമായ ഉയർച്ചക്ക് നമ്മൾ കരണക്കാരാവണം എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഷംസുദ്ദീൻ പാടലടുക്ക ഉല്ബോധന പ്രസംഗം നടത്തി. സാങ്കേതിക വിദ്യയുടെ ധ്രുത ഗതിയിലുള്ള വളർച്ചക്ക് സാക്ഷ്യം വഹിക്കുന്ന ഈ കാലത്തു പ്രവാചകൻറെ വാക്കുകൾ മറക്കുന്നതാണ് ലഹരിയടക്കമുള്ള പൈശാചികതയിലേക്ക് യുവതയടങ്ങുന്ന സമൂഹം വഴി തെറ്റി വീഴാൻ കാരണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആദിൽ ഷേഖ് ഉപ്പളയും സംഘവും നേതൃത്വം നല്കിയ മദ്ഹ് മജ്‌ലിസിൽ സാബിത് പാടലടുക്കയുടെ മദ്ഹ് ഗാനാലാപനവും നടന്നു. നൗഷാദ് ബി കെ സ്വാഗതവും അമീർ ടിംബർ നന്ദിയും പറഞ്ഞു.

-Advertisement


*_ഇനി സുഗന്ധം പരക്കും.._*


*IBADAH STORE*

_Perfumes, Gifts, Personal Care, Prayer Mat & Caps_


At Masjidunnoor Complex, School Road, Kumbla


ഏത് തരം ഊദ്, അത്തറുകൾ മുൻകൂട്ടി ഓർഡർ ചെയ്ത് ഫ്രീ ഡെലിവറി ചെയ്യാൻ അവസരം**

** നിബന്ധനകൾക്ക് വിധേയം


Follow Us on Instagram : https://instagram.com/ibadah.store_kumbla?igshid=YmMyMTA2M2Y=

No comments