JHL

JHL

വാർഡുകളിൽ കാൻസർ നിയന്ത്രണ പരിപാടി കുമ്പഡാജെയിൽ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം.


കുമ്പഡാജെ: കാൻസർ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ആരോഗ്യ പ്രവർത്തകർക്കും,ആശാമാർക്കും പരിശീലനം നൽകി. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഹമീദ് പൊസോളിഗെ ഉദ്ഘാടനം ചെയ്തു.

വാർഡ്തലത്തിൽ ബോധവത്കരണം നടത്തി രോഗം പിടിപെടാൻ സാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കി കാൻസർ നേരത്തെ കണ്ടെത്തി ചികിത്സിക്കുക എന്നുള്ളതാണ് പരിപാടിയുടെ ലക്ഷ്യം.ജില്ലാ കാൻസർ നിയന്ത്രണ പദ്ധതി,മലബാർ കാൻസർ സെൻ്ററിന്റെ നേതൃത്വത്തിലാണ് പഞ്ചായത്തിൽ ബോധവത്കരണവും പരിശോധനയും നടത്തുന്നത്.സ്തനാർബുദം,വായിലെ കാൻസർ,ഗർഭാശയഗള കാൻസർ,ശ്വാസകോശ കാൻസർ,മലാശയ കാൻസർ തുടങ്ങിയവയാണ് നമ്മുടെ നാട്ടിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട കാൻസർ.ജനിതക പ്രത്യേകത,കൂടി വരുന്നപ്രായം,ജീവിത ശൈലി മുതലായവ കാൻസർ കാരണങ്ങളായി കണക്കാക്കുന്നു.ഉണങ്ങാത്ത മുറിവുകൾ,പെട്ടെന്ന് ഉണ്ടാവുന്നതോ,വലുതാവുന്നതോ ആയ മുഴകൾ, തുടരെ തുടരെയുള്ള ദഹനകേട്,മൂത്രത്തിലും മലത്തിലൂടെയുള്ള തുടർച്ചയായ രക്തം പോക്ക്,തുടർച്ചയായ ശബ്ദമടപ്പും ചുമയും തുടങ്ങിയവയും കാൻസർ രോഗ ലക്ഷങ്ങൾ ആവാം.

സന്നദ്ധ സംഘടനകൾ,കുടുംബശ്രീ,യുവജന സംഘടനകളുടെ സഹകരണത്തോടെയാണ് വാർഡുകളിൽ ബോധവത്ക്കരണം നടത്തുന്നത്.മെഡിക്കൽ ഓഫീസർ ഡോ: സയ്യദ് ഹാമിദ് സുഹൈബ് തങ്ങൾ കെ.എസ് അദ്ധ്യക്ഷം വഹിച്ചു.ഹെൽത്ത് സൂപ്പർവൈസർ ബി. അഷ്റഫ് ക്ലാസ്സെടുത്തു.

പി.എച്ച്എൻ സുധർമ്മ പി,ജെ എച്ച്ഐമാരായ ബൈജു എസ് റാം,രാജേഷ് കെ,ജെപിഎച്ച്എൻ ലീന എ.ജിഎന്നിവർ പ്രസംഗിച്ചു.

No comments