JHL

JHL

ബാലമിത്ര കുമ്പള പഞ്ചായത്തിലെ നോഡൽ ടീച്ചർമാർക്ക് പരിശീലനം നൽകി


കുമ്പള: കുട്ടികളിലെ കുഷ്ഠരോഗം കണ്ടെത്തുന്നതിനായി സ്കൂളുകളിൽ നടപ്പിലാക്കുന്ന ബാലമിത്ര പരിപാടിയുടെ ഭാഗമായി കുമ്പള പഞ്ചായത്തിലെ നോഡൽ ടീച്ചർമാർക്ക് സി.എച്ച് സിയിൽ വച്ച് പരിശീലനം നൽകി.

പരിപാടി ഗ്രാമപഞ്ചായത്ത് മെമ്പർ വിവേകാനന്ദ ഷെട്ടി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് മെമ്പർ വിദ്യാ എൻ പൈ അദ്ധ്യക്ഷം വഹിച്ചു.

ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ്,ജൂനിയർഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ സി.സി എന്നിവർ ക്ലാസ്സെടുത്തു.

പഞ്ചായത്ത്മെമ്പർമാരായ അജയ്എം.രവിരാജ്,പി.എച്ച് എൻ കുഞ്ഞാമി,ജെ പി എച്ച് എൻ ശാരദ എസ്,ജൂനിയർ എച്ച് ഐ ആദർശ് കെ കെ എന്നിവർ പ്രസംഗിച്ചു.

കുമ്പള ഗ്രാമപഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർ ,അദ്ധ്യാപകർ എന്നിവർ സംബന്ധിച്ചു.

പടം : ബാലമിത്ര   ഭാഗമായി കുമ്പള സി.എച്ച് സിയിൽ വെച്ച് നടത്തിയ പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് മെമ്പർ വിവേകാനന്ദ ഷെട്ടി ഉദ്ഘാടനം ചെയ്യുന്നു.

ബാലമിത്ര പരിപാടിയുടെ ഭാഗമായി കുമ്പള സി.എച്ച് സിയിൽ സംഘടിപ്പിച്ച പരിശീലനത്തിൽ ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ് ക്ലാസ്സെടുക്കുന്നു.

No comments