JHL

JHL

30 ദിനരാത്രങ്ങളിലെ മീലാദാഘോഷങ്ങൾക്ക് പരിസമാപ്തി: പ്രവാചക ജീവിതം സമൂഹത്തിന് നൽകുന്ന സന്ദേശം മഹത്വമേറിയത് - മീലാദ് ട്രസ്റ്റ്‌


മൊഗ്രാൽ. ദേശ-ഭാഷാ- വംശ വിവേചനമില്ലാതെ മാനവ സമൂഹത്തെ ഒന്നടങ്കം നേർവഴിയിലേക്ക് നയിച്ച പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജീവിതം സമൂഹത്തിന് നൽകുന്ന സന്ദേശം മഹത്യമേറിയ തായിരുന്നുവെന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ അഭിപ്രായപ്പെട്ടു. മൊഗ്രാൽ മീലാദ് ട്രസ്റ്റ്‌ മീലാദ് നഗറിൽ സംഘടിപ്പിച്ച മീലാദാ ഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .


 ഉച്ചയ്ക്ക് രണ്ടുമണിക്ക് എംഎസ് അഷ്റഫ് പതാക ഉയർത്തിയതോടെയാണ് നബിദിനാഘോഷ പരിപാടിക്ക് തുടക്കം കുറിച്ചത്. ഇബ്രാഹിം- ഉപ്പഞ്ഞി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. നാല് മണിക്കുള്ള മൗലൂദ് സദസ്സിന് മൊഗ്രാൽ വലിയ ജുമാ മസ്ജിദ് ഇമാം അബൂബക്കർ ഹാഷിമി, ഷാഫി ജുമാ മസ്ജിദ് ഇമാം റിയാസ് അശാഫി, ഖിളർ മസ്ജിദ് ഇമാം മുഹമ്മദ് മസൂദ് ഫൈസി, ബിവി ഹമീദ് മൗലവി, ഉസ്മാൻ കടപ്പുറം എന്നിവർ നേതൃത്വം നൽകി.


 ഉദ്ഘാടന ചടങ്ങിൽ എം എ മൂസ അധ്യക്ഷതവഹിച്ചു. ടി പി ഫസൽ സ്വാഗതം പറഞ്ഞു. ഇസ്ലാമിക കലാപരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്ക് വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ എംഎം റഹ്മാൻ,ബിഎ മുഹമ്മദ് കുഞ്ഞി,എസ് കെ ഇഖ്ബാൽ, സിദ്ദിഖ് റഹ്മാൻ,സെഡ് എ മൊഗ്രാൽ, ടികെ അൻവർ, ബിഎൻ മുഹമ്മദലി, ടിഎം മുഹമ്മദ്, കെടി മൂസ, അബൂസാലിഹ് മൊഗ്രാൽ, അർഷാദ് ഹുബ്ലി, എംജിഎ റഹ്മാൻ, മജീദ് കടവത്ത്, റഷീദ് ഒമാൻ, കബീർ ബി കെ, കെഎ മുഹമ്മദ്, ടി എ ജലാൽ, എംഎസ് മുഹമ്മദ് കുഞ്ഞി, എം എസ് അബ്ദുള്ളകുഞ്ഞി, ടിപി മുഹമ്മദ്, ടിപി അബ്ദുള്ള, ഇർഷാദ്- ഇസ്മായിൽ, എംഎ അബ്ദുറഹ്മാൻ, ബി കെ സത്താർ, എസ്കെ സലീം എന്നിവർ സംബന്ധിച്ചു.


 തുടർന്ന് ഇശൽ ഗ്രാമത്തിലെ കലാകാരന്മാർ അണിനിരന്ന "ഇഷ്ഖേ റസൂൽ ''മദ്ഹ് ഗാനാ ലാപന പരിപാടി നടന്നു. കലാകാരൻമാർക്ക് മീലാദ് ട്രസ്റ്റ് യൂത്ത് വിങ് അംഗങ്ങളായ ഫസൽ, നവീൽ, ഹാഷിർ, മിദ്‌ലാജ്, സൂറയ്ക്ക്, ജവാദ്, റഴീം, മുഫീദ്, മഹ്സൂഫ്, സഹിൽ എന്നിവർ സ്നേഹോപഹാരം നൽകി. തുടർന്ന് മീലാദ് ഫെസ്റ്റ് യൂത്ത് വിംഗ് അംഗങ്ങളുടെ നേതൃത്വത്തിൽ 'ബുർദ മജ്‌ലിസ് 'സംഘടിപ്പിച്ചു. ചടങ്ങിന് എംപി അബ്ദുൽ ഖാദർ നന്ദി പറഞ്ഞു.


ഫോട്ടോ: മീലാദ് നഗറിലെ മീലാദാഘോഷ പരിപാടി കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്യുന്നു.

No comments