JHL

JHL

മംഗളൂരുവിൽ 43.39 ലക്ഷത്തിന്റെ സ്വർണവുമായി ശിവമോഗ സ്വദേശി പിടിയിൽ


മംഗളൂരു : ദുബായിൽനിന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 846 ഗ്രാം സ്വർണവുമായി ശിവമോഗ സ്വദേശി പിടിയിൽ. ശിവമോഗ അംബേദ്കർ നഗർ ഫസ്റ്റ് ക്രോസ് റോഡിലെ അബ്ദുൾ റഹീം (27) ആണ് കസ്റ്റംസ് അധികൃതരുടെ പിടിയിലായത്.

സ്വർണം രാസവസ്തുക്കൾ ചേർത്ത് പശരൂപത്തിലാക്കി, അത് ഗോളങ്ങളാക്കി ശരീരത്തിനുള്ളിലും ജീൻസ് പാന്റ്സിലും ഒളിപ്പിച്ചുകടത്താൻ ശ്രമിക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വർണത്തിന് ഇന്ത്യൻ വിപണിയിൽ 43.39 ലക്ഷം രൂപ വിലവരും.

തിങ്കളാഴ്ച രാവിലെ ദുബായിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു അബ്ദുൾ റഹീം. കസ്റ്റംസ് സൂപ്രണ്ടുമാരായ മുഹമ്മദ് കാജാർ, ദേവേന്ദ്ര പ്രതാപ് സിങ്‌, മുകേഷ്, പ്രതിഭ, ഇൻസ്പെക്ടർ ഹരിമോഹൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.

No comments