JHL

JHL

ദയാബായി സമര സംഘാടകസമിതി നേതാക്കൾക്ക് കാസർകോട്ട് ഉജ്ജ്വല സ്വീകരണം


കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ആരോഗ്യ രംഗത്ത് ശോചനീയാവസ്ഥ പരിഹരിക്കാന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ദയാബായി സമരസംഘാടക സമിതിയുടെ നേതൃത്വത്തില്‍ ദയാബായി അമ്മ നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയ സമരനായകډാര്‍ക്ക് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ സംഘാടക സമിതി പ്രവര്‍ത്തകര്‍ ഉജ്ജ്വല സ്വീകരണം നല്‍കി.

രാവിലെ മാവേലി എക്സ്പ്രസില്‍ വന്നിറങ്ങിയ സമരനായകډാരെ കാത്ത് നൂറുകണക്കിന് പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു.

അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, കരീം ചൗക്കി, ഷാഫി കല്ലുവളപ്പില്‍, ദാമോധരന്‍ അമ്പലത്തറ, മിസിരിയ ചെര്‍ക്കള, സെമീറ മുളിയാര്‍, ഷൈനി പരവനടുക്കം, മുഹമ്മദ് തൈവളപ്പില്‍, സീതി ഹാജി കോളിയടുക്കം, സുലൈഖ മാഹിന്‍, അബ്ദുല്ല കമ്പിളി, അബ്ദുള്‍ റഹ്മാന്‍ ടി.എച്ച് തെരുവത്ത് ഉള്‍പ്പെടെയുള്ള സമരനായകډാര്‍ക്ക് ട്രെയിന്‍ ഇറങ്ങുമ്പോള്‍ അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ദയാബായി സമര സംഘാടക സമിതി പ്രവര്‍ത്തകര്‍ ആവേശകരമായ സ്വീകരണമാണ് നല്‍കിയത്. പിന്നീട് ഓരോ സമരനായകډാര്‍ക്കും ഹാരാര്‍പ്പണം അണിയിച്ച് നേതാക്കളെ ആനയിച്ചുകൊണ്ട് റെയില്‍വേ സ്റ്റേഷനില്‍ പ്രകടനം നടത്തി. 

സുബൈര്‍ പടുപ്പ്, ഹമീദ് ചേരങ്കൈ, മുഹമ്മദ് മുസ്തഫ സി.ടി, അബ്ദുള്‍ റഹിമാന്‍ ബന്തിയോട്, ഖദീജ മൊഗ്രാല്‍, സിനി ജെയ്ഷണ്‍, ഫാത്തിമ കുണിയ, മുനീര്‍ കൊവ്വല്‍പള്ളി, ലത്തീഫ് ദ്വീപ് ചേരങ്കൈ, റഹീം നെല്ലിക്കുന്ന്, നൗഷാദ് ബാവിക്കര, നാസര്‍ പള്ളം, അബ്ദുള്‍ സലാം ദയാബായി സമര സംഘാടക സമിതി നേതാക്കള്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.

No comments