JHL

JHL

കുഷ്ഠ രോഗം തടയാൻ ബാലമിത്രയുമായി ആരോഗ്യ വകുപ്പ് മധൂരിൽ സ്കൂൾ നോഡൽ ഓഫീസർമാർക്ക് പരിശീലനം


മധൂർ:കുട്ടികളിലെ കുഷ്ഠരോഗം സ്കൂൾ തലത്തിൽ കണ്ടെത്തി പരിഹരിക്കാനും വ്യാപനം തടയാനും ലക്ഷ്യമിട്ട് ബാലമിത്രയുമായി ആരോഗ്യവകുപ്പ്.

പരിപാടിയുടെ ഭാഗമായി മധൂർ ഗ്രാമപഞ്ചായത്തിലെ നോഡൽ ഓഫീസർമാരായി തെരഞ്ഞെടുത്ത എല്ലാ സ്കൂളുകളിലേയും ഓരോ അധ്യാപകർക്ക് മധൂർ പഞ്ചായത്ത് ഹാളിൽ വെച്ച് പരിശീലനം നൽകി.

പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്മിജ വിനോദ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിലെ എല്ലാ അദ്ധ്യാപകർക്ക് 25,തീയ്യതികളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അതാത് സ്ക്കൂളുകളിൽ പോയി പരിശീലനം നൽകും.

അദ്ധ്യാപകർ കുട്ടികൾക്ക് കുഷ്ഠ രോഗത്തെ കുറിച്ച് ക്ലാസ്സെടുത്ത് ,കുട്ടികൾ സ്വയം പരിശോധന നടത്തി ക്ലാസ്സ് ടീച്ചറെ അറിയിക്കണം.

ശരീരത്തിൽ തൊട്ടാൽ അറിയാത്ത പാടുകൾ,ഉണങ്ങാത്ത വ്രണങ്ങൾ,കൈ കാലുകളിലെ മരിവിപ്പ് എന്നിവ കുഷ്ഠരോഗ ലക്ഷണങ്ങൾ ആവാം.

ക്ലാസ്സ് ടീച്ചർ നോഡൽ ഓഫീസർ മുഖേന ആരോഗ്യ പ്രവർത്തകർക്ക് പ്രശ്നങ്ങൾ ഉള്ള കുട്ടികളുടെ പട്ടിക നൽകി പരിശോധന നടത്തും.

ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ അദ്ധ്യക്ഷം വഹിച്ചു.

ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ് ക്ലാസ്സെടുത്തു.

വികസന സ്ഥിരംസമിതി ചെയർമാൻ,പഞ്ചായത്ത് മെമ്പർ,ഹെൽത്ത് ഇൻസ്പെക്ടർ നിഷാമോൾ,ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ റോബിൻസൺ എന്നിവർ പ്രസംഗിച്ചു.

ആരോഗ്യ പ്രവർത്തകരും അദ്ധ്യാപകരും സംബന്ധിച്ചു.

ബാലമിത്ര പരിപാടിയുടെ ഭാഗമായി മധൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ അദ്ധ്യാപകർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്മിജ വിനോദ് ഉദ്ഘാടനം ചെയ്യുന്നു.

No comments