JHL

JHL

മൊഗ്രാൽ പുത്തൂരിൽ ലഹരിവിരുദ്ധ സംഗമം സംഘടിപ്പിച്ചു



മൊഗ്രാൽ പുത്തൂർ : മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തും കാസർകോട് ജനമൈത്രി പോലീസും സംഘടിപ്പിച്ച ലഹരിവിരുദ്ധ സദസ്സ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി .കല്ലങ്കൈ സൽവ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നൂറ്കണക്കിന് രക്ഷിതാക്കളും യുവാക്കളും സംബന്ധിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സമീറ ഫൈസൽ അധ്യക്ഷത വഹിച്ചു.. കാസർകോട് സബ്ഡിവിഷൻ ഡെപ്യൂട്ടി പോലീസ് സുപ്രണ്ട് മുഹമ്മദ് നദീമുദ്ദീൻ ഐ പി എസ് ഉൽഘാടനം ചെയ്തു.കാസർകോട് സി ഐ അജിത്കുമാർ, എക്സ്സൈസ് പ്രിവൻ്റീവ് ഓഫീസർ സി കെ വി സുരേഷ് തുടങ്ങിയവർ ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡണ്ട് മുജീബ് കമ്പാർ,

പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കദീജ കാദർ , നിസാർ കുളങ്കര, പ്രമീള ജില്ലാ പഞ്ചായത്ത് മെമ്പർ ജമീല സിദ്ധീക്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സീനത്ത് നസീർ, സുകുമാരൻ കുതിരപ്പാടി, പഞ്ചായത്തംഗങ്ങളായ റാഫി എരിയാൽ, നൗഫൽ പുത്തൂർ, സമ്പത്ത് കുമാർ, ഗിരീഷ് മജൽ, സുലോചന, പുഷ്പ, ജുബൈരിയ ,ഷമീമ സാദിഖ്, മല്ലിക മുൻ പ്രസിഡണ്ടുമാരായ എ എ ജലീൽ ,നജ്മ കാദർ ,ജനമൈത്രി പോലീസുകാരായ സന്തോഷ്, കൃപേഷ് ,മൊഗ്രാൽ പുത്തൂർ സ്കൂൾ പി ടി എ പ്രസിഡണ്ട് മാഹിൻ കുന്നിൽ, നബീസ കമ്പാർ, യൂത്ത് കോർഡിനേറ്റർ എം എ നജീബ്, തുടങ്ങിയവർ സംബന്ധിച്ചു.


മെഡിക്കൽ' എൻട്രൻസ് റാങ്ക് ജേതാവ് ഷീബ ആയിഷ കുളങ്കരയെയും രോമാഞ്ചം സിനിമയിൽ അഭിനയിച്ച അഫ്സൽ പി എച്ചിനെയും അനുമോദിച്ചു. 

ഷംസു ബ്ലാർക്കോടിൻ്റെ നേതൃത്വത്തിൽ കലാ സായാഹ്നവും ആർ കെ കവ്വായിയുടെ മാജിക് ഷോയും സദസ്സിന് സന്തോഷം പകർന്നു

No comments