JHL

JHL

പെറുവാട് ദേശിയ പാതയിൽ അടിപ്പാതക്ക് ആവശ്യം ശക്തമാവുന്നു ; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു


കുമ്പള : ദേശീയപാത 66 പെറുവാഡ് ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കാമെന്ന അധികൃതരുടെ വാഗ്ദാനം പാലിക്കാതെ നാടിനെ രണ്ടായി വെട്ടിമുറിച്ചു അറുന്നുറോളം കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പറ്റെ നിഷേധിച്ചു കൊണ്ടുള്ള ജനദ്രോഹപരമായ റോഡ് നിർമാണത്തിനെതിരെ നാട്ടുകാർ സമര രംഗത്തിറങ്ങി. പെറുവാഡ് ജംഗ്ഷനിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ സ്ത്രീകളടക്കം ഇരുന്നുറോളം ആളുകൾ പങ്കെടുത്തു.

ഫലം കാണുന്നത് വരേയ്ക്കും സമര രംഗത്തിറങ്ങാൻ യോഗം തീരുമാനിച്ചു.ആക്ഷൻ കമ്മിറ്റി ഭാരവാഹികളായി അഷ്‌റഫ്‌ കർള (ചെയർമാൻ), സി എം മുഹമ്മദ്, അനിൽ, സബൂറ, ക്ഹൌലത്ത്, ബി എൻഹമീദ് (വൈസ് ചെയര്മാന്മാർ), നിസാർ പെറുവാഡ് (ജനറൽ കൺവീനർ) , കെ പി ഇബ്രാഹിം (കൺവീനർ),കൃഷ്ണ ഗട്ടി(ഖജാഞ്ചി), ഇബ്രാഹിം, സുഭാകരൻ, ചന്ദ്രശേഖര, സത്താർ ആരിക്കാടി,

സഹദേവൻ, സുമിത്ര , ഹിൽടോപ്പ് അബ്ദുല്ല, അഡ്വ എം സി എം അക്ബർ, ലത്തീഫ് ജെ എച്. എൽ, പി എച് റംല, സകീന അക്ബർ, അഷ്‌റഫ്‌ പെറുവാഡ്, എ. എം അബ്ദുൽ അസീസ് , പി എച് അബ്ദുല്ല, ഫിർഷാദ് കോട്ട, സാജു ഗഫൂർ(പ്രവർത്തക സമിതി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

No comments