അതിസമ്പന്നരുടെ പട്ടികയിൽ എട്ട് മലയാളികൾ
New Delhi(True News 1-10-2020): ഇന്ത്യാക്കാരായ അതിസമ്പന്നരുടെ പട്ടികയില്‍ ആദ്യ നൂറില്‍ ഇടംപിടിച്ചത് എട്ട് മലയാളികള്‍. ആയിരം കോടിയിലേറെ വരുമാനമുള്ളവരുടെ പട്ടികയാണ് ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറുണ്‍ റിച്ച് ലിസ്റ്റ് 2020 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 12000 കോടിയിലേറെ ആസ്തിയുള്ള എട്ട് മലയാളികളാണ് ഉള്ളത്. എംഎ യൂസഫലി 19-ാം സ്ഥാനത്താണ്. ആദ്യ നൂറിലേക്ക് പുതുതായി ഉള്‍പ്പെട്ടവരില്‍ ഏറ്റവും വളര്‍ച്ച നേടിയത് ബൈജൂസ് ആപ്പിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രനാണ്. 52-ാം സ്ഥാനം. ദുബൈ കേന്ദ്രമായ ജെംസ് എജുക്കേഷന്‍ സ്ഥാപകന്‍ സണ്ണി വര്‍ക്കി 45-ാം സ്ഥാനത്താണ്. ക്രിസ് ഗോപാലകൃഷ്ണന്‍ 18,100 കോടിയോടെ 56-ാം സ്ഥാനത്തും ശോഭാ ഗ്രൂപ്പിന്റെ പിഎന്‍സി മേനോന്‍ 15,600 കോടിയോടെ 71-ാം സ്ഥാനത്തുമാണ്. വിപിഎസ് ഹെല്‍ത്ത്കെയറിന്റെ ഷംസീര്‍ വയലില്‍ 76-ാമതുണ്ട്. ജോയ് ആലുക്കാസ്, ഇന്‍ഫോസിസിന്റെ എസ്ഡി ഷിബുലാല്‍ എന്നിവര്‍ 12000 കോടിയോടെ 99-ാം സ്ഥാനത്താണ്.
![]() |
Add caption |
Post a Comment