JHL

JHL

ഹൈട്ടെക് സ്‌കൂൾ പ്രഖ്യാപനം തിങ്കളാഴ്ച നടക്കും ; മഞ്ചേശ്വരം മണ്ഡലത്തിലെ പരിപാടികൾ ജി. വി. എച്ച്. എസ്. എസ്. മൊഗ്രാലിൽ


മൊഗ്രാൽ :(True News, Oct 12, 2020)വിദ്യാഭ്യാസ രംഗത്ത് മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്റൂമുള്ള ആദ്യ സംസ്ഥാനമായി കേരളം. വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിലെ ആദ്യസമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനം ഒക്ടോബർ 12 ന് 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.മഞ്ചേശ്വരം മണ്ഡലത്തിലെ പ്രഖ്യാപനം മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സ്ഥലം എം. എൽ. എ എം. സി ഖമറുദ്ദീൻ നിർവ്വഹിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സ്ഥലം എം പി രാജ്‌മോഹൻ ഉണ്ണിത്താൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ. ജി. സി. ബഷീർ, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എൽ.  പുണ്ഡരികാക്ഷ തുടങ്ങി 20 പേർ ചടങ്ങിൽ സംബന്ധിക്കും. 

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് ഹൈടെക് ക്ലാസ് റൂം പദ്ധതി നടപ്പാക്കിയത്. കൈറ്റിന്റെ നേതൃത്വത്തിൽ കിഫ്ബിയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. എം പി മാർ, എം എൽ എ മാർ എന്നിവരുടെ ആസ്തിവികസനഫണ്ട്, തദ്ദേശ സ്ഥാപനഫണ്ട് എന്നിവ ഉപയോഗിച്ചും ഹൈടെക് ക്ലാസ് മുറികൾ സജ്ജമാക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസമേഖലയിലെ വൻവിപ്ലവമായി ഹൈടെക് ക്ലാസ് റൂം പദ്ധതി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.



No comments