JHL

JHL

ഉപ്പളയിൽ ഗുണ്ടാ വിളയാട്ടം തുടരുന്നു : ഞായറാഴ്ച കൈക്കമ്പയിൽ കാറുകളിലെത്തിയ സംഘങ്ങൾ തമ്മിൽ വെടിവെപ്പ്

ഉപ്പള (True News 11-10-2020): ഉപ്പളയിൽ ഞായറാഴ്ച വൈകുന്നേരം വെടിവെപ്പ്. ജനം പരിഭ്രാന്തരായി ചിതറിയോടി. ഒരു കാറിനെ പിന്തുടർന്നെത്തിയ വേറൊരു കാറിലെത്തിയ സംഘമാണ് വെടിയുതിർത്തതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ കൈക്കമ്പയിലാണ് സംഭവം. കുറച്ച് നാളുകളായി ഉപ്പള ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം നടക്കുകയാണ്. ഇതുപോലുള്ള സംഘര്‍ഷങ്ങളില്‍ സാക്ഷി പറയാന്‍ ആളെ കിട്ടാത്തത് ഗുണ്ടാ, മാഫിയാ സംഘങ്ങള്‍ക്കു വളമാകുന്നതായി പോലീസ് പറയുന്നു.

No comments