JHL

JHL

കാറിനു പിന്നിൽ ടാങ്കർ ലോറിയിടിച്ചു ബന്തിയോട് സ്വദേശി മരിച്ചു.സുഹൃത്തിനു ഗുരുതരം

 



കൊയിലാണ്ടി  (True News, Oct 12, 2020): കാറിനു പിന്നിൽ ടാങ്കർ ലോറിയിടിച്ചു ബന്തിയോട് സ്വദേശിയായ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.  കൊയിലാണ്ടി ദേശീയപാതയിൽ  തിങ്കളാഴ്ചപുലർച്ചെയ്‌യായിരുന്നു അപകടം.  ബന്തിയോട് ഡി എം  എ ആശുപത്രിക്ക് സമീപത്തെ  പരേതനായ  അബൂബക്കറിന്റെ   മകൻ ഐ ബി മുഹമ്മദ്  ഫാസിൽ (24) ആണ് മരണപ്പെട്ടത്. ഗുരുതരമായ പരുക്കേറ്റ കൂടെയുണ്ടായിരുന്ന   സുഹൃത്ത് ഉള്ളാൾ സ്വദേശിയായ സുൾഫിക്കർ മാലിക്കിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വാഹനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് നാലുസുഹൃത്തുക്കളോടൊപ്പം  കോഴിക്കോട് പോയി തിരിച്ചുവരുന്നതിനിടെയാണ് ഫാസിൽ ഓടിച്ച കാർ അപകടത്തിൽപെട്ടത്. 


 

No comments