JHL

JHL

മൊഗ്രാലിലെ മൂസ ബറോഡ നിര്യാതനായി


മൊഗ്രാൽ(True News 12 October 2020): മൊഗ്രാൽ കൊപ്പളം  ഹൗസിൽ മൂസ ബറോഡ  നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന്  ഉ ച്ചയോടെയായിരുന്നു അന്ത്യം.

 ഗുജറാത്തിലെ ബറോഡയിൽ വർഷങ്ങളോളം ഹോട്ടൽ വ്യാപാരം നടത്തി വന്നിരുന്ന മൂസ ഗുജറാത്ത് കലാപത്തെ തുടർന്നാണ് എല്ലാം ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചത്. ഇവിടെ മൊഗ്രാൽ സ്കൂളിനടുത്ത് എസ്സാ  കോംപ്ലക്സിൽ റൈസ് മിൽ നടത്തിവരികയായിരുന്നു. സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു.

 രണ്ടുമാസം മുമ്പ് മരണപ്പെട്ട ഖദീജയാണ് ഭാര്യ. മക്കളില്ല. സഹോദരങ്ങൾ: നഫീസ, പരേതനായ അബ്ദുൽ ഖാദർ കൊപ്പളം. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.



No comments