JHL

JHL

വടക്കൻ കേരളത്തിലെ യാത്രക്കാരോട് അവഗണന; ട്രെയിൻ സൗകര്യങ്ങൾക്കായി എം പി ഇടപെടണമെന്ന് ആവശ്യം


(www.truenewsmalayalam.com)

കണ്ണൂർ മുതൽ തെക്കോട്ടേക്ക് പാസ്സഞ്ചർ വണ്ടികൾ മെമു സർവീസ് ആരംഭിച്ചു. ഈ വണ്ടികൾക്ക് സ്റ്റേഷൻ കൗണ്ടറിൽ നിന്നു തന്നെ അണ്റിസേർവ്ഡ് ടിക്കറ്റ്കളും കൊടുത്തു തുടങ്ങി. അതായത് മുൻ‌കൂർ റിസേർവ് ചെയ്യാതെ ഈ വണ്ടികളിൽ സ്റ്റേഷനിൽ നിന്നു തന്നെ ടിക്കറ്റ് എടുത്തു കയറാമെന്നു. കൂടാതെ സീസൺ ടിക്കറ്റുകളും ഇവിടങ്ങളിൽ കൊടുത്തു തുടങ്ങി.

എന്നാൽ കണ്ണൂരിന് വടക്കുള്ളവർക്ക് ഈ വക യാതൊരു സൗകര്യവും ഇത് വരെ ഏർപ്പാടാക്കീട്ടില്ല.

മാത്രവുമല്ല, ജനശതാബ്‌ദി പോലുള്ള ജനപ്രിയമായ  എക്സ്പ്രസ്സ്‌ സർവീസുകൾ ഈ ഭാഗത്തു പണ്ടേ ഇല്ല. അത്യുത്തര കേരളത്തിലെ ജനങ്ങൾ വിദ്യാഭ്യാസ ചികിത്സാ സൗകര്യങ്ങൾക്ക് ഏറെ ആശ്രയിക്കുന്ന മെട്രോ നഗരമായ മംഗലാപുരത്തു നിന്നു വൈകുന്നേരം 6 മണി കഴിഞ്ഞാൽ പിന്നെ പാതിരാത്രി 11.45 നു മാത്രമേ തെക്കോട്ടേയ്ക്ക് തീവണ്ടിയുള്ളു. രാത്രി ഒൻപതു മണിക്ക് ഈ നഗരത്തിൽ നിന്നു തെക്കോട്ടേക്ക് കാസർഗോഡ് വഴി കണ്ണൂർ വരെ ഒരു മെമു പാസ്സഞ്ചർ വണ്ടി ഓടിക്കേണ്ടതുണ്ട്.  ഈ വണ്ടിയെ തന്നെ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ്‌, ജനശതാബ്ദി എന്നിവയിൽ പാതിരാത്രി കണ്ണൂരിൽ എത്തുന്നവർക്ക് കണക്ഷൻ ട്രെയിൻ ആയി തിരിച്ചു് മംഗളാപുരത്തേക്ക് ഓടിക്കാം.

ഉത്തര മലബാറിലെ തീവണ്ടി യാത്രക്കാർ നേരിടുന്ന ഈ പ്രശ്നങ്ങളിൽ  കാസറഗോഡ് എം പി സത്വരമായി ഇടപെട്ടു പരിഹാരം കാണണമെന്ന് കുമ്പള റെയിൽ പാസഞ്ചർസ് അസോസിയേഷൻ പ്രസിഡന്റ്‌ നിസാർ പെറുവാഡ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കാസറഗോഡ് ജില്ലയിൽ നിന്നു നിയമസഭയിലേക്ക് മത്സരിക്കുന്ന പ്രധാന കക്ഷികളുടെ സ്ഥാനാർത്ഥികൾക്കു നിവേദനവും നൽകി.


No comments