JHL

JHL

വിദ്യാർഥികൾക്ക്​ കോവിഡ്​; മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ടെക്​നോളജി കാമ്പസ്​ കണ്ടെയ്​ൻമെന്‍റ്​ സോണാക്കി


ബംഗളൂരു: (www.truenewsmalayalam.com)

മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ടെക്​നോളജി കാമ്പസിലെ വിദ്യാർഥികൾക്ക്​ കൂട്ടത്തോടെ കോവിഡ്​ സ്​ഥിരീകരിച്ച സാഹചര്യത്തിൽ കാമ്പസ്​ കണ്ടെയ്​​ൻമെന്‍റ്​ സോണായി പ്രഖ്യാപിച്ചു. കർണാടക ഉഡുപ്പി ജില്ല ഭരണകൂടത്തി​േന്‍റതാണ്​ നടപടി.

മാർച്ച്​ 11 മുതൽ 16 വരെ 59 കേസുകളാണ്​ റിപ്പോർട്ട്​ ചെയ്‌തത്‌. ഇതിൽ മാർച്ച്​ 15 വരെ 17 കേസുകളും മാർച്ച്​ 16ന്​ 25 കേസുകളും റിപ്പോർട്ട്​ ​ചെയ്യ്യുകയായിരുന്നു. രണ്ടാഴ്ചത്തേക്ക്​ കാമ്പസ്​ ഹോസ്റ്റലിൽനിന്ന്​ പുറത്തുപോകുന്നതും മറ്റുള്ളവർക്ക്​ ഹോസ്റ്റലിലേക്ക്​ പ്രവേശനവും നിയന്ത്രിച്ചു.

കാമ്പസിലെ വിദ്യാർഥികളെയാണ്​ ആദ്യ ഘട്ട പരിശോധനക്ക്​ വിധേയമാക്കിയത്​. രോഗബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ തിയറി ക്ലാസുകൾ ഓൺലൈനായി സംഘടിപ്പിക്കാനും ലബോറട്ടറി, പ്രാക്​ടിക്കൽ ക്ലാസുകൾ മാറ്റിവെക്കാനും എം.ഐ.ടി അധികൃതർ തീരുമാനിച്ചു.

കർണാടകയിൽ 24 മണിക്കൂറിനിടെ 1275 കോവിഡ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. നാലുമരണവും സ്​ഥിരീകരിച്ചിരുന്നു. ഉഡുപ്പി ജില്ലയിൽ 42 കോവിഡ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​.


No comments