JHL

JHL

അതിർത്തിയിൽ കേരള വിദ്യാർത്ഥികളെ തടയുന്ന നടപടിയിൽ നിന്നും കർണാടക സർക്കാർ പിൻമാറുക - ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

 


തലപ്പാടി: (www.truenewsmalayalam.com)

 അതിർത്തിയിൽ  കേരള വിദ്യാർത്ഥികളെ തടയുന്ന നടപടിയിൽ നിന്നും കർണാടക സർക്കാർ പിൻമാറണമെന്നാവശ്യപ്പെട്ട് കേരള-കർണാടക തലപ്പാടി അതിർത്തിയിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മഞ്ചേശ്വരം മണ്ഡലത്തിൻ്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടി ജില്ലാ ജനറൽ സെക്രട്ടറി റാഷിദ് മുഹ്യുദ്ദീൻ ഉദ്ഘാടനം ചെയ്‌തു.

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാത്ത കേരളക്കാരെ അതിർത്തി കടത്തിവിടില്ല എന്നാണ് കർണാടക സർക്കാർ തീരുമാനം. ആ.ർ.ടി.പി.സി.ആർ റിപ്പോർട്ട് മാത്രമാണ് പരിഗണിക്കുന്നത്. കേരള വിരുദ്ധമായ ഈ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കേരളത്തിലെ വിദ്യാർത്ഥികളെയും തൊഴിലാളികളെയും രോഗികളെയും പ്രയാസത്തിലാക്കുന്ന ഇത്തരം നടപടിയിൽ നിന്നും കർണാടക സർക്കാർ പിൻമാറണം. പരീക്ഷാ കാലമായതിനാൽ അതിർത്തിയിലെ ഇത്തരം നടപടികൾ വിദ്യാർത്ഥികളെ കൂടുതൽ ദുരിതത്തിലാക്കുന്നു. കാസർകോട് ജില്ലയിലെ ജനങ്ങൾ അതിർത്തിയിൽ അനുഭവിക്കുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കേരള സർക്കാരും ജില്ലാ ഭരണകൂടവും അടിന്തിരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെവിടെയുമില്ലാത്ത നിയമവും നിബന്ധനയുമാണ് കേരള - കർണാടക അതിർത്തിയിൽ കർണാടക സർക്കാർ ഉണ്ടാക്കുന്നത്. അതിർത്തി അടച്ചിടുന്നതിനെ കോടതി രൂക്ഷമായി വിമർശിച്ചതുമാണ്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യത്തെ ഹനിക്കുന്ന വിദ്യഭ്യാസവും ചികിത്സയും നിഷേധിക്കുന്ന നടപടി കർണാടക സർക്കാർ സ്വീകരിക്കരുത്. അങ്ങനെ വന്നാൽ ജനകീയ സമരങ്ങൾ കൊണ്ട് പ്രതിരോധം തീർക്കും.

ഏറെ വിവാദമാകുന്ന ഇത്തരം നടപടികൾ കർണാടക സർക്കാർ റദ്ദു ചെയ്‌തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭസമരങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതൃത്വം നൽകുമെന്ന് റാഷിദ് മുഹ്യുദ്ദീൻ മുന്നറിയിപ്പ് നൽകി. ജില്ലാ സെക്രട്ടറി പ്രസാദ് കുമ്പള, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഷഹ്ബാസ് കോളിയാട്ട്, അസ്‌ലം സൂരംബയൽ, തബ്ഷീർ കമ്പാർ, അബ്ദുൽ ജബ്ബാർ ആലങ്കോൾ, യാസർ സി.എ, മുഹമ്മദ് അദ്നാൻ മഞ്ചേശ്വർ , റഹീസ്, ആബിദ്, ഇഖ്‌വൻ കുഞ്ചത്തൂർ, ഇർഷാദ് മഞ്ചേശ്വർ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.


No comments