JHL

JHL

സംസ്ഥാനത്ത് സ്വർണവില ഉയർന്നു

 


കൊച്ചി:  (www.truenewsmalayalam.com)

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 120 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 33,800 രൂപയായി. ഗ്രാമിന് പതിനഞ്ച് രൂപയാണ് കൂടിയിരിക്കുന്നത്. ഒരു ഗ്രാം സ്വർണ്ണത്തിന് 4225 രൂപയാണ് വില.

ആഭ്യന്തര സ്വർണവിപണിയിൽ ചാഞ്ചാട്ടം തുടരുകയാണ്. അഞ്ചു ദിവസമായി മാറ്റമില്ലാതെ നിന്ന സ്വർണവില വ്യാഴാഴ്ച 160 രൂപ കൂടിയിരുന്നു. വെള്ളിയാഴ്ച 80 രൂപ കുറഞ്ഞതിന് ശേഷമാണ് ഇന്ന് 120 രൂപ ഉയർന്നത്. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.




No comments