JHL

JHL

ഭൂമിയിലെ ഓക്‌സിജന്റെ അളവ് അതിവേഗം കുറയുന്നതായി ശാസ്ത്രജ്ഞർ


 ജീവൻ നിലനിർത്താൻ ഓക്സിജൻ നമുക്ക് കൂടിയേ തീരു. എന്നാൽ ഈ ഓക്സിജന്റെ അളവ് ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ശാസ്ത്രലോകം. നേച്ചര്‍ ജിയോ സയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ‘ഭൂമിയുടെ അന്തരീക്ഷ ഓക്‌സിജന്റെ ഭാവി’ എന്ന പഠന റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ കണ്ടെത്തിയിരിക്കുന്നത്. അടുത്ത നൂറുകോടി വർഷത്തേക്കുള്ള ഓക്സിജൻ മാത്രമാണ് അവശേഷിക്കുന്നതെന്നാണ് ശാസ്ത്രലോകം വെളിപ്പെടുത്തിയിരിക്കുന്നത്. ഓക്‌സിജന്‍ അപ്രത്യക്ഷമായാല്‍ ഭൂമി 240 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ സ്ഥിതിയിലേക്ക് പോകും.

വര്‍ധിച്ച റേഡിയേഷന്‍ കാരണം 240 കോടി വര്‍ഷം കൊണ്ട് ഭൗമോപരിതലത്തിലെ സമുദ്രജലം വറ്റിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഓക്സിജന്റെ അളവ് കുറയുന്നതോടെ ഇതിന്റെ സാധ്യത നാലു ലക്ഷം മടങ്ങാവുമെന്നും റേഡിയേഷന്‍ ഭൂമിയിലെ ജീവന്റെ സാന്നിധ്യത്തെ തുടച്ചു നീക്കുമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം ഭൂമിയില്‍ ജീവന്റെ സാന്നിധ്യം നിലനിര്‍ത്താന്‍ സാധിക്കുന്ന മറ്റൊരു ജീവ കണികയെ ഓക്‌സിജനു പകരം കണ്ടെത്തണമെന്നും ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശം നല്‍കുന്നുണ്ട്.


No comments