JHL

JHL

കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് യുവ യാത്ര 20,21 ന്

 




കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി മലയോര മേഖലയിലും, അജാനൂർ പഞ്ചായത്ത്, കാഞ്ഞങ്ങാട് മുൻസിപ്പൽ പരിധിയിലും മാർച്ച്‌ 20,21 (ശനി ഞായർ) തീയതികളിൽ യുവ യാത്ര സംഘടിപ്പിക്കാൻ മണ്ഡലം തല പ്രവർത്തക സമിതി യോഗത്തിൽ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മുഴുവൻ ശാഗകളിൽ ശാഖ ശക്‌തീകരണം നടത്തും. യൂത്ത് ലീഗ് പ്രസിഡന്റ് സന മാണിക്കൊത്തിന്റെ അധ്യക്ഷതയിൽ മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എംപി ജാഫർ യോഗം ഉൽഘടനം ചെയ്‌തു.

കല്ലൂരാവി, മാണിക്കോത് വിഷയവുമായി ബന്ധപെട്ടു നിരപരാതികളായ യൂത്ത്‌ ലീഗ് പ്രവർത്തകരെ വേട്ടയാടുന്ന പോലീസ് നീക്കത്തിനെതിരെ ശ്കതമായ സമര മാർഗം സ്വീകരിക്കേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. മുൻസിപ്പൽ മുസ്‌ലിം ലീഗ്, കല്ലൂരാവി ലീഗ് ഓഫീസ് അടക്കം നിരവധി വീടുകൾ, കടകൾ ആക്രമിക്കപ്പെട്ട സി പി എം പ്രവർത്തകർ ഇപ്പോഴും ഭരണത്തിന്റെ അഹങ്കാരത്തിൽ പോലീസിന്റെ മൂക്കിന് മുന്നിൽ വിലസി നടക്കുന്നു. നിയമം എല്ലാവർക്കും തുല്യമാണ്. നിയമം രണ്ടു രീതിയിൽ ഇനിയും പോവുകയാണെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച്‌ ഉൾപ്പെടെ സമര മുറ യൂത്ത് ലീഗ് സംഘടിപ്പിക്കും .നാട്ടിൽ ശാന്തിയും സമാധാനവും കാംഷിച്ചു കൊണ്ട് മാത്രമാണ് യൂത്ത്‌ ലീഗ് ആത്മ സംയനം പാലിക്കുന്നത്.യൂത്ത്‌ ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് കൊത്തികാൽ, മണ്ഡലം ഭാരവാഹികളായ ശംസുദ്ധീൻ അവിയിൽ, നദീർ കൊത്തികാൽ, അയ്യൂബ് ഇഖ്ബാൽ നഗർ, അബ്ദുള്ള കല്ലൂരാവി, സിദ്ധീഖ് കുശാൽ നഗർ, വൈറ്റ് ഗാർഡ് സംസ്ഥാന വൈസ് കേപ്റ്റൻ കെ കെ ബദ്ധറുദ്ധീൻ, എം എസ് എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, സലീം ബാരിക്കാട്, റമീസ് ആറങ്ങാടി തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ആസിഫ് ബല്ല സ്വാഗതവും, ട്രഷറർ ഷാനവാസ്‌ കാരാട്ട് നന്ദിയും രേഖപ്പെടുത്തി.


No comments