ബദിയടുക്കയിൽ രണ്ടിടത്തു തീപിടുത്തം: പത്തേക്കർ കശുമാവിൻ തോട്ടവും മരത്തടികളും കത്തിനശിച്ചു;
വ്യാഴാച്ചയുണ്ടായ തീപ്പിടിത്തത്തിലാണ് വൻനാശനഷ്ടം.തീപിടിത്തത്തെ തുടർന്ന് 10 ഏക്കറിലേറെ കശുമാവിൻ തോട്ടമാണ് കത്തിനശിച്ചത്. തീ പിടുത്തം ശ്രദ്ധയിൽ പെട്ട ജോലിക്കാർ ഉടൻ ഫയർ വിവരമറിയെച്ചെങ്കിലും . ഉൾപ്രദേശമായതിനാൽ അഗ്‌നിരക്ഷാസേനയുടെ വാഹനം എത്താൻ വൈകിയതാണ് നാശ നഷ്ടം വർധിക്കാൻ കാരണം. കഠിനമായ ചൂടും കാറ്റും കാറ്റും തീപ്പിടിത്തത്തിലുണ്ടായ തീ പെട്ടെന്ന് പടർന്നു പിടിക്കാൻ കാരണമായി. അഗ്നിരക്ഷാസേനയും ജോലിക്കാരും നാട്ടുകാരും സംയുക്തമായി ഏറെ നേരം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. സമീപത്തായി കഴിഞ്ഞ ദിവസവും ചെറിയ തീപ്പിടിത്തമുണ്ടായിരുന്നു.
ബദിയടുക്ക പൊതുമരാമത്ത് വകുപ്പ് ഓഫീസ് പരിസരത്തും വ്യാഴാഴ്‌ച ഉച്ചയോടെ തീപ്പിടിത്തമുണ്ടായി. പൊതുമരാമത്ത് സെക്‌ഷൻ ഓഫിസ് പരിസരത്തു സൂക്ഷിച്ചിരുന്ന ലക്ഷം രൂപയുടെ മരത്തടികലാണ് തീപിടുത്തത്തിൽ കത്തിനശിച്ചത് പോലീസും നാട്ടുകാരും ടാങ്കർ ലോറികളിൽ വെള്ളം കൊണ്ടുവന്ന് തീയണയ്ക്കാൻ ശ്രമിച്ചതിനാൽ ഓഫീസ് കെട്ടിടത്തിലേക്ക് തീ പടർന്നില്ല. കാസർകോട്ടുനിന്ന് അഗ്നിരക്ഷാസേന എത്തിയ ശേഷമാണ് തീ പൂർണമായും അണച്ചത്.
Post a Comment