JHL

JHL

തെരഞ്ഞെടുപ്പ് പരിശോധനക്കിറങ്ങിയ സ്‌ക്വാഡ്, പാൻ മസാല പിടികൂടി






 ഉപ്പള: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരിശോധന നടത്തുകയായിരുന്ന സ്‌പെഷൽ സ്‌ക്വാഡ് വൻ പാൻ മസാല പിടികൂടി.മംഗലാപുരത്ത് നിന്നും പയ്യന്നൂർ ഭാഗത്തെക്ക് കൊണ്ടു പോവുകയായിരുന്നു ഇവ. തൃക്കരിപ്പൂർ പൂച്ചോൽ സ്വദേശിയാണ് പ്രതി.

സ്വിഫ്റ്റ്‌ കാറിൽ ആയിരുന്നു പാൻ മസാല കടത്തിയത്. സംശയം തോന്നാത്തിരിക്കാൻ കാറിൽ സ്ത്രീ ഉൾപ്പെടെയുള്ള ആളുകളുമായാണ് കടത്ത് നടത്തിയത്. മഞ്ചേശ്വരം എക്സ്സൈസ് ഓഫീസിനു സമീപത്താണ് എഴുപത്തഞ്ചോളാം കിലോ നിരോധിത പാൻ മസാലയാണ് സ്‌ക്വാഡ് പിടിയത്.

ഇലക്ഷൻ ടീം അംഗങ്ങളായ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് മൈല നായിക്. ബി,അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പ്രദീപൻ. ഇ,സിവിൽ പോലിസ് ഓഫീസർമാരായ വിജയൻ, ശ്രീജിത്ത്,ഡ്രൈവർ കൃഷ്ണൻ, വീഡിയോ ഗ്രാഫർ അബ്ദുൽ കരീം എന്നിവരും, എക്സ്സൈസ് സ്‌ക്വാഡ് അംഗങ്ങളായ എക്സ്സൈസ് ഇൻസ്‌പെക്ടർ പദ്മനന്ദൻ, പ്രിവൻറീവ് ഓഫീസർമാരായ ദിവാകരൻ. എൻ വി, ജേക്കബ്. എസ് ,സിവിൽ എക്സ്സൈസ് ഓഫീസർമാരായ ശരത്ത്. കെ പി, അഫ്സൽ. കെ,എക്സ്സൈസ് ഡ്രൈവർ സുധീർ കുമാർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.


No comments