JHL

JHL

മുമ്പ് ബിജെപി വോട്ടുമറിച്ചുണ്ടാകാമെന്നും എന്നാൽ ഇപ്പോള്‍ അങ്ങനെയില്ലെന്നും ഒ രാജഗോപാല്‍

 



തിരുവനന്തപുരം:  (www.truenewsmalayalam.com)                                                                            

കേരളത്തില്‍ മുമ്പ് ബിജെപി വോട്ടുമറിച്ചുണ്ടാകാമെന്നും എന്നാൽ ഇപ്പോള്‍ അങ്ങനെയില്ലെന്നും ഒ രാജഗോപാല്‍ എംഎല്‍എ. ഏതായാലും ജയിക്കാന്‍ പോണില്ല. എന്നാ പിന്നെ എന്തിനാ വോട്ടുകളയണെ. കമ്യൂണിസ്റ്റുകാരെ തോല്‍പിക്കണം എന്ന് പറഞ്ഞു വോട്ടുചെയ്യുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അതുപഴയ കാലം. ഇപ്പോള്‍ ബിജെപി വളര്‍ന്നു. ഇപ്പോ കേരളം ഒഴിച്ച് എല്ലായിടത്തും കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മില്‍ കൂട്ടുകെട്ടാണ്. കെ സുരേന്ദ്രന്‍ ഹെലിക്കോപ്റ്റര്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. പുതിയ കാലഘട്ടമല്ലേ. മുഖ്യമന്ത്രി തന്നെ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം വരാന്‍ ഹെലിക്കോപ്റ്റര്‍ ഉപയോഗിക്കുന്നു. അടിയന്തരാവശ്യം വരുമ്പോള്‍ ചെയ്യേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യ എതിരാളിയെന്നൊരു പ്രശ്‌നമില്ല. ദേശീയതലത്തില്‍ കോണ്‍ഗ്രസാണ്. കേരളത്തില്‍ മുഖ്യ എതിരാളി സിപിഎമ്മാണ്. മിക്കവാറും എല്ലാ മണ്ഡലങ്ങളിലും ത്രികോണ പോരാട്ടമുണ്ടാകും. ബിജെപി വളര്‍ന്നു. സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമായി.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പൂര്‍ണതൃപ്തി ഒരുകാലത്തും ആര്‍ക്കും ഉണ്ടാകില്ല. ശോഭ നല്ല പൊതുപ്രവര്‍ത്തകയാണ്. കാര്യക്ഷമതയുള്ള ആളാണ്. നല്ല പ്രാസംഗികയാണ്. ഉയര്‍ന്നുവരുന്ന നേതാവാണ്. അവര്‍ കഴക്കൂട്ടത്ത് മത്സരിക്കുന്നെങ്കില്‍ നല്ലതാണ്. വി മുരളീധരന്റെ സ്ഥലവും കഴക്കൂട്ടമാണ്. അതെല്ലാം കൂടി പരിഗണിച്ച് ഇലക്ഷന്‍ കമ്മിറ്റി തീരുമാനിക്കും. എല്ലാവര്‍ക്കും അവസരം കൊടുക്കണം. ഞാന്‍ മത്സരിക്കുന്നില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പൂര്‍ണതൃപ്തിയുണ്ടോ എന്ന ചോദ്യത്തിനായിരുന്നു രാജഗോപാലന്റെ മറുപടി.


No comments