JHL

JHL

മഞ്ചേശ്വരത്തിന്റെ മതേതര മുഖത്ത് ഫാസിസത്തിന് സ്ഥാനമില്ല; ജെ എസ്‌ സോമശേഖരൻ


ഉപ്പള:  (www.truenewsmalayalam.com)

ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ മതേതരത്തിന്റെ ഈറ്റില്ലമായ മഞ്ചേശ്വരത്തിന്റെ മണ്ണിൽ നാളിതുവരെ സംരക്ഷിച്ചു പോന്ന മതേതര മൂല്യം കാത്തു സൂക്ഷിക്കുവാനും ഫാസിസത്തിന്റെ കടന്ന് കയറ്റം തടയുവാനും,കുട്ടികൾക്കും സ്ത്രീകൾക്കും സുരക്ഷയില്ലാത്ത വിധം സര്വമേഖലകളിലും പരാജയപ്പെട്ട ഇടത് സർക്കാരിനെതിരെയുമുള്ള വിധിയെഴുത്തുമായിരിക്കും ഈ തിരഞ്ഞെടുപ്പന്നും ഡി സി സി സെക്രട്ടറി ജെ എസ്‌ സോമശേഖരൻ അഭിപ്രായപ്പെട്ടു.

മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് ജനപ്രതിനിധി കൺവെൻഷൻ ഉപ്പള സി.എച്ച് സൗധത്തിൽ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 യു ഡി എഫ് മണ്ഡലം ചെയർമാൻ ടി എ മൂസ അധ്യക്ഷത വഹിച്ചു.

തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ മഞ്ജു നാഥ ആൾവ മുഖ്യ പ്രഭാഷണം നടത്തി . കൺവീനർ എം അബ്ബാസ് സ്വാഗതം പറഞ്ഞു,  തെരഞ്ഞടുപ്പ്‌ സമിതി വർക്കിങ് കൺവീനർ  അഷ്‌റഫ് കർള,ലക്ഷ്മണ പ്രഭു,എം എ  ഖാലിദ്, രാധാകൃഷ്ണൻ നായക്,ഗോൾഡൻ റഹ്‌മാൻ,യുസുഫ് ഉളുവാർ,മുഹമ്മദ് ഹനീഫ്,സമീന ടീച്ചർ,ആയിഷത്ത് താഹിറ,ബിന്ദു ബെഞ്ചമിൻ,മുംതാസ് സമീറ,എ അയിഷ,യു പി താഹിറ യുസുഫ്,റിസാന സാബിർ,   ജമീല സിദ്ധീഖ്, സുഹറ,ഷംസീന, സഫാ ഫാറൂക്,  അശോക, ഖൈറുന്നിസ ഉമർ, ഫാത്തിമത്ത്  റുബീന, പി ബി മജീദ്, ബി എ റഹ്‌മാൻ ആരിക്കാടി എന്നിവർ സംസാരിച്ചു.

തിരഞ്ഞെടുപ്പ് സമിതി വർക്കിങ് കൺവീനർ എ കെ ആരിഫ് നന്ദി പറഞ്ഞു.


No comments