JHL

JHL

മ​ഞ്ചേ​ശ്വ​ര​ത്ത് ജയാനന്ദയെ മാറ്റിയതിൽ സി.പി.എമ്മിൽ പ്രതിഷേധമടങ്ങിയില്ല




മ​ഞ്ചേ​ശ്വ​രം​: (www.truenewsmalayalam.com)

മ​ഞ്ചേ​ശ്വ​ര​ത്ത്​ സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​നി​ച്ച കെ.​ആ​ർ. ജ​യാ​ന​ന്ദ​യെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന്​ മാ​റ്റി​യ​തി​ൽ പാ​ർ​ട്ടി​ക്ക​ക​ത്ത്​ പു​ക​ച്ചി​ൽ തീ​ർ​ന്നി​ട്ടി​ല്ല.  ജി​ല്ല സെ​ക്ര​ട്ട​റി​യ​റ്റ്​ അം​ഗ​മാ​യ ജ​യാ​ന​ന്ദ​യെ മാ​റ്റി ജി​ല്ല കൗ​ൺ​സി​ൽ അം​ഗ​വും മ​ണ്ഡ​ല​ത്തി​ന്​ പു​റ​ത്തു​നി​ന്നു​ള്ള​യാ​ളു​മാ​യ ജി​ല്ല ക​മ്മി​റ്റി അം​ഗം വി.​വി. ര​മേ​ശ​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ നീ​തി​യെ​യാ​ണ്​ ​ചോ​ദ്യം​ചെ​യ്യു​ന്ന​ത്. ഒ​രു പോ​സ്​​റ്റ​റി​െൻറ പേ​രി​ൽ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ച ജി​ല്ല സെ​ക്ര​ട്ട​റി​യ​റ്റ്​ അം​ഗ​ത്തെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ​നി​ന്ന്​ മാ​റ്റു​ന്നു​വെ​ങ്കി​ൽ ജി​ല്ല സെ​ക്ര​​ട്ട​റി​യ​റ്റ്​ അം​ഗം എ​ന്ന സ്ഥാ​നം എ​ങ്ങ​നെ സാ​ധു​വാ​കു​മെ​ന്ന ചോ​ദ്യ​വും പാ​ർ​ട്ടി​ക്ക്​ മു​ന്നി​ലെ​ത്തി.

ഉ​പ്പ​ള​യി​ൽ ക​ന്ന​ട​യി​ലും മ​ല​യാ​ള​ത്തി​ലും അ​ച്ച​ടി​ച്ച ഒാ​രോ പോ​സ്​​റ്റ​റാ​ണ്​ ഉ​യ​ർ​ന്ന​ത്. മ​റ്റെ​വി​ടെ​യും ഇ​ത്ത​രം പോ​സ്​​റ്റ​റു​ക​ളോ പ്ര​തി​ഷേ​ധ​മോ ഉ​യ​ർ​ന്നി​ട്ടി​ല്ല. ഇ​തി​നു​പി​ന്നി​ൽ പാ​ർ​ട്ടി​ക്ക​ക​ത്തു​നി​ന്നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മി​ല്ലേ​യെ​ന്ന ചോ​ദ്യ​വും ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു.

മ​ഞ്ചേ​ശ്വ​ര​ത്ത്​ എ​ന്നും പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്​ ക​ന്ന​ട ന്യൂ​ന​പ​ക്ഷ​ത്തി​ൽ​പെ​ട്ട​യാ​ളെ​യാ​ണ്. ക​ന്ന​ട​​യു​മാ​യോ പ്ര​ദേ​ശ​വു​മാ​േ​​യാ ബ​ന്ധ​മി​ല്ലാ​ത്ത സ്ഥാ​നാ​ർ​ഥി​യാ​ണ്​ വി.​വി. ര​മേ​ശ​ൻ. കാ​സ​ർ​കോ​ട്, മ​ഞ്ചേ​ശ്വ​രം മേ​ഖ​ല​യി​ൽ​പെ​ട്ട മു​തി​ർ​ന്ന നേ​താ​ക്ക​ൾ വേ​റെ​യു​മു​ണ്ടാ​യി​രു​ന്നു.

സി.​െഎ.​ടി.​യു ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. രാ​ജ​ൻ, ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ സ്ഥാ​നാ​ർ​ഥി ശ​ങ്ക​ർ റൈ, ​പി. ര​ഘ​ദേ​വ​ൻ മാ​സ്​​റ്റ​ർ എ​ന്നി​വ​യി​ൽ ആ​രെ​യും പ​രി​ഗ​ണി​ക്കാ​െ​ത കാ​ഞ്ഞ​ങ്ങാ​േ​ട്ട​ക്ക്​ എ​ത്തി​യ​തെ​ങ്ങ​നെ​യെ​ന്ന ചോ​ദ്യ​വും ഉ​യ​രു​ന്നു. കെ. ​സു​രേ​ന്ദ്ര​ൻ കോ​ന്നി​യി​ൽ മാ​ത്രം മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​ണ്​ എ​ന്നാ​ണ്​ അ​റി​വ്.

എ​ന്നാ​ൽ, ജ​യാ​ന​ന്ദ​യെ മാ​റ്റി​യ​തും മ​ണ്ഡ​ല​ത്തി​ന്​ പു​റ​ത്തു​ള്ള​യാ​ളെ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​യാ​ക്കി​​യെ​ന്ന വാ​ർ​ത്ത പ​ര​ന്ന​തോ​ടെ​യു​മാ​ണ്​ കെ. ​സു​രേ​ന്ദ്ര​ൻ രം​ഗ​ത്ത്​ ക​ട​ന്നു​വ​ന്ന​ത്. ഇ​പ്പോ​ൾ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള സ്ഥാ​നാ​ർ​ഥി യു.​ഡി.​എ​ഫി​െൻറ എ.​കെ.​എം. അ​ഷ്​​റ​ഫ്​ മാ​ത്ര​മാ​യി മാ​റി​യെ​ന്ന​താ​ണ്​ വ​സ്​​തു​ത.


No comments