JHL

JHL

കുമ്പളയിൽ ഒരുമാസം മുമ്പ് പത്ത് ലക്ഷം ചിലവഴിച്ച് പണിത റോഡ് തകർന്നു : നാട്ടുകാർ പരാതിപ്പെട്ടപ്പോൾ മിനുക്ക് പണിയുമായി കരാറുകാരൻ



 

മൊഗ്രാൽ : (www.truenesmalayalam.com)

കുമ്പള പഞ്ചായത്ത് പതിനഞ്ചാം വാർഡ്‌ കോട്ട റോഡിൽ ഒരു മാസം മുമ്പ് പണി പൂർത്തീകരിച്ച 198 മീറ്റർ റോഡ് തകർന്നതായി പരാതി. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപെടുത്തിയാണ് റോഡ് പണി നടന്നത്. എന്നാൽ പണി പൂർത്തീകരിച്ച ആഴ്ചകളായപ്പോൾ തന്നെ റോഡിൽ നിന്ന് പൊടി പടലങ്ങളായി സിമന്റ് പറന്ന്  പോയ്കൊണ്ടിരുന്നു. തുടർന്നാണ് കോട്ട റോഡിലുള്ള നാട്ടുകാരുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ സെക്രെട്ടറിക്ക് പരാതി നൽകിയത്. തുടർന്ന് കാരാറുകാർ വന്ന് റോഡിന്റെ മിനുക്ക് പണിക്കിറങ്ങിയത്.







No comments