JHL

JHL

മൊഗ്രാൽ പുഴയോരത്തെ കണ്ടൽകാടുകളുടെ സംരക്ഷണത്തിനും, പരിപാലനത്തിനും പദ്ധതികൾ വേണം


മൊഗ്രാൽ:  (www.truenewsmalayalam.com)

മൊഗ്രാൽ പുഴയോരത്തെ  കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനും, പരിപാലനത്തിനും പദ്ധതികൾ വേണമെന്ന് മൊഗ്രാൽ ദേശീയവേദി  എക്സിക്യൂട്ടീവ് യോഗം  ആവശ്യപ്പെട്ടു.

മൊഗ്രാൽ പുഴയോരത്തെ കണ്ടൽക്കാടുകളും, ചെടികളും ഇവിടത്തെ പരിസ്ഥിതി വ്യൂഹങ്ങളെ  അടുത്തറിയാൻ ഉതകുന്നതാണ്. കണ്ടൽക്കാടിന്റെ  സൗന്ദര്യവും, വൈവിധ്യവും  ആസ്വദിക്കാൻ ഉതകുന്ന രീതിയിൽ പദ്ധതികൾ ആവിഷ്കരിച്ചു  നടപ്പിലാക്കണം. 

നിലവിൽ കണ്ടൽക്കാടുകൾ മാലിന്യങ്ങളാൽ മൂടപ്പെട്ട നിലയിലാണ്. നേരത്തെ വലിച്ചെറിഞ്ഞ പ്ലാസ്റ്റികിൽ  പൊതിഞ്ഞ മാലിന്യങ്ങളാണ് കെട്ടിക്കിടക്കുന്നത്. ഇവ നീക്കം ചെയ്യാനും, കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനും, പരിപാലനത്തിനും ജില്ലാ ഭരണകൂടവും, വനം വകുപ്പും പദ്ധതികൾക്കായി നടപടി സ്വീകരിക്കണമെന്ന് ദേശീയവേദി യോഗം ആവശ്യപ്പെട്ടു. 

ജില്ലയുടെ തന്നെ കണ്ടൽ ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിന് 2015ൽ കാസറഗോഡ് വനം ഡിവിഷനും, ജില്ലാ ഭരണകൂടവും ചേർന്ന് പദ്ധതി ആവിഷ്കരിച്ചിരുന്നുവെങ്കിലും അത് കടലാസ്സിൽ ഒതുങ്ങിയാതായി യോഗം ചൂണ്ടികാട്ടുന്നുമുണ്ട്. 

യോഗത്തിൽ പ്രസിഡണ്ട്‌ മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു.ദേശീയവേദി അംഗവും കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നാസിർ മൊഗ്രാൽ യോഗം ഉദ്ഘാടനം ചെയ്‌തു.എം എം റഹ്മാൻ, ടി കെ ജാഫർ, പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, ഇബ്രാഹിം ഖലീൽ, ഖാലിദ് കറാമ, എം ജി എ റഹ്മാൻ, ടി പി എ റഹ്മാൻ, എം എ ഇക്ബാൽ, അക്ബർ പെർവാഡ്, ടി കെ അൻവർ, ടി എം ശുഹൈബ്, കെ പി മുഹമ്മദ് സ്മാർട്ട്‌, റിയാസ് കരീം, എ എം സിദ്ദീഖ് റഹ്മാൻ, പി എ ആസിഫ്,കെ  മുഹമ്മദ് കുഞ്ഞി നാങ്കി, അഷ്‌റഫ്‌ പെർവാഡ്, എച് എം കരീം, അബ്ദുള്ള കുഞ്ഞി നടപ്പളം, സി എം ഹംസ, എം പി എ ഖാദർ, മിഷാൽ റഹ്മാൻ, ഇബ്രാഹിം പെർവാഡ്, ഇസ്മായിൽ- മൂസ, അഷ്‌റഫ്‌ സാഹിബ്‌, മുഹമ്മദ് മൊഗ്രാൽ എന്നിവർ സംബന്ധിച്ചു. എം എ മൂസ സ്വാഗതം പറഞ്ഞു. 



No comments