അമ്ബലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തില്‍ ഭര്‍ത്താവ് അബ്ദുള്‍ റസാഖ് അറസ്റ്റില്‍
അമ്ബലത്തറ: യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പാണത്തൂര്‍ ഏരത്തെ മുഹമ്മദ് കുഞ്ഞിയുടെ മകള്‍ നൗഫീറ (24) ആത്മഹത്യ ചെയ്‌ത കേസില്‍ ഭര്‍ത്താവ് അമ്ബലത്തറ പാറപ്പള്ളി മഖാമിന് സമീപം താമസി ക്കുന്ന പ്രവാസിയായ അബ്ദുള്‍ റസാഖി നെ (35) യാണ് ബേക്കല്‍ ഡി വൈ എസ് പി .കെ.എം.ബിജു അറസ്റ്റുചെയ്തത്. സ്ത്രീപീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീ സ് അറസ്റ്റുചെയ്‌തത്.
ഇക്കഴിഞ്ഞ ഫെബ്രുവരി പതിനൊന്നിന് പുലര്‍ച്ചെയാണ് നൗ ഫീറയെ മരിച്ച നിലയില്‍ കാണപ്പെട്ടത്.
പ്രവാസിയായ റസാഖ് ഗള്‍ ഫിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയില്‍ ബന്ധുക്കള്‍ തലേന്ന് രാത്രി വിരുന്ന് നല്‍കിയിരുന്നു. വിരുന്ന് കഴിഞ്ഞ് രാത്രി ഒരുമണിക്കാണ് സ്വന്തം വീട്ടില്‍ തിരിച്ചെത്തിയത്. ബന്ധുവീട്ടില്‍ വെച്ച് റസാഖും നൗഫീറയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായതായി പൊലീസ് കണ്ടത്തി. അവിടെ വെച്ച് നൗഫീറയെ റസാഖ് കയ്യേറ്റത്തിന് മുതിര്‍ന്നിരുന്നു.
രാത്രി വീട്ടില്‍ തിരിച്ചെത്തിയശേഷം നൗഫീറ കാറില്‍ നിന്നിറങ്ങാന്‍ വിസമ്മതിച്ചു. റസാഖ് ഏറെ നിര്‍ബന്ധിച്ചശേഷമാണ് കാറില്‍ നിന്നിറങ്ങിയത്. എന്നാല്‍ ദമ്ബതികള്‍ സാധാരണ കിടക്കാറുള്ള മുറിയിലേക്ക് പോകാതെ നൗഫീറ രണ്ടാം നിലയിലെ മുറിയിലേക്കാണ് ഉറങ്ങാന്‍ പോയത്. പുലര്‍ച്ചെ റസാഖ് മുറിയുടെ വാതില്‍ മുട്ടിയെങ്കിലും തുറന്നില്ല. സംശയം തോന്നിയ റസാഖ് പുറത്തുപോയി പിക്കാസ് കൊണ്ടുവന്ന് വാതില്‍ വെട്ടിപ്പൊളിച്ച് അകത്തുകയറുമ്ബോള്‍ നൗഫീറ ചൂരിദാറിന്റെ ഷാളില്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. ഉടന്‍ ഷാള്‍ മുറിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഒപ്പം മാതാവിനെയും അയല്‍വാസിയായ ഹമീദിനേയും കൊണ്ടുപോയി. മാവുങ്കാലിലെ സ്വകാര്യാശുപതി ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. എന്നാല്‍ നൗഫീറയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അവിടെ വച്ചാണ് മരണപ്പെട്ടത്.
തലേന്ന് ബന്ധുവീട്ടില്‍ വെച്ച് പരസ്യമായി കയ്യേറ്റം ചെയ്തത് നൗ ഫീറയുടെ മനസ്സില്‍ കടുത്ത ആഘാതമുണ്ടാക്കിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതാണ് മരണത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് കണ്ടെത്തി. നൗഫീറ ആത്മഹത്യചെയ്തത് റസാഖിന്റെ പീഡനം മൂലമാണെന്ന് നൗഫീറയുടെ പാണത്തൂരിലെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. സംഭവദിവസം കസ്റ്റഡി യിലെടുത്ത റസാഖിനെ പൊലീസ് വിട്ടയച്ചതില്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും കടുത്ത അമര്‍ഷമുണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി.
Post a Comment