JHL

JHL

സർക്കാറുകൾ സാധാരണക്കാരുടെ നടുവൊടിക്കുന്ന തീരുമാനങ്ങൾ പുന പരിശോധിക്കണം.




മൊഗ്രാൽ: കഴിഞ്ഞ ഒരു വർഷമായി കോവിഡ് കാല  സാമ്പത്തിക പ്രശ്നങ്ങളിൽ വലയുന്ന സാധാരണക്കാരുടെ ജീവിതഭാരം വീണ്ടും കൂട്ടുന്ന പാചകവാതക- ഇന്ധനവില വർദ്ധനവ് പിടിച്ചുനിർത്താനാവശ്യമായ നടപടി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് മൊഗ്രാൽ ദേശീയവേദി യോഗം ആവശ്യപ്പെട്ടു.

തുടർച്ചയായ പെട്രോൾ-ഡീസൽ വിലവർദ്ധനവ് അവശ്യസാധന വിപണിയിലും പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിനിടയിലാണ് വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന്റെയും  വില വർദ്ധനവ്. പലവിധ വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ജനങ്ങളെ ഇത് ഏറെ ദുരിതത്തിലാക്കുന്നുവെന്ന് മാത്രമല്ല, കുടുംബ ബഡ്ജറ്റുകളേയും താളം തെറ്റിക്കുന്നു. 

വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് മൂന്നുമാസത്തിനുള്ളിൽ 225രൂപയുടെ വർധനവാണുണ്ടായത്. ഇത് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമാണ്. കോവിഡ് മൂലം തൊഴിൽ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ കൂടിയാണ് വിലകയറ്റമെന്നത്  സാധാരണക്കാരുടെ ഉള്ള് പൊള്ളിക്കുന്നു. ഗാർഹിക ഉപഭോക്താക്കൾക്കുള്ള പാചകവാതക സബ്സിഡി കേന്ദ്രസർക്കാർ  പുനരാരംഭിക്കാത്തതും ദുരിതം ഇരട്ടിപ്പിച്ചു. സബ്സിഡി തുക കോവിഡ് പ്രധിരോധത്തിന് ഉപയോഗിക്കുമെന്നാണ്   കേന്ദ്രസർക്കാർ പറയുന്നത്. കോവിഡ്ന്റെ പേരിൽ സാധാരണക്കാരുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന സർക്കാർ നിലപാട് അംഗീകരിക്കാനാവില്ല. 

 മൊഗ്രാൽ ദേശീയവേദി പരേതനായ എം കെ അബ്ദുല്ല തനിമയുടെ പേരിൽ സംഘടിപ്പിച്ച മാപ്പിളപ്പാട്ട് മത്സരത്തിൽ പങ്കെടുത്ത കലാകാരന്മാർക്കും, തദ്ദേശ തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ വിജയികളായവർക്കുമുള്ള സമ്മാനങ്ങൾ ഈ മാസം 10ന് ബുധനാഴ്ച 7മണിക്ക് വിതരണം ചെയ്യാനും യോഗം തീരുമാനിച്ചു. ദേശീയവേദി സീനിയർ അംഗം ചന്ദ്രികാ മുഹമ്മദ്, ഫുട്ബാൾ താരം ദിൽഷാദ് എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. 

യോഗത്തിൽ പ്രസിഡണ്ട്‌ എം എ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം എം റഹ്മാൻ, ടി കെ ജാഫർ, പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, ടി കെ അൻവർ, അഷ്‌റഫ്‌ പെർവാഡ്,മുഹമ്മദ് സ്മാർട്ട്‌, ഖാദർ മൊഗ്രാൽ, എം എസ് മുഹമ്മദ് കുഞ്ഞി, അബ്ദുള്ള കുഞ്ഞി നട്പളം, കെ മുഹമ്മദ് കുഞ്ഞി നാങ്കി, അബ്ദുൾ റഹ്മാൻ നാങ്കി, എച് എ ഖാലിദ് എന്നിവർ സംബന്ധിച്ചു. എം എ മൂസ സ്വാഗതം പറഞ്ഞു.


No comments