JHL

JHL

മൊഗ്രാലിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകൾ നോക്കുകുത്തിയാവുന്നു.


 



മൊഗ്രാൽ: മൊഗ്രാലിലും, പരിസരപ്രദേശങ്ങളിലുമായി സ്ഥാപിച്ച 4 മിനിമാസ്‌റ്റ്‌   ലൈറ്റുകൾ നോക്കുകുത്തിയാവുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സ്ഥാപിച്ചതാണ് ലൈറ്റുകൾ. പഞ്ചായത്ത് അധികൃതരോട് ആരാഞ്ഞപ്പോൾ ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കടലാസുപണികൾ പൂർത്തിയായിട്ടില്ലെന്ന  മറുപടിയാണ് ലഭിച്ചത്. അതേ സമയം കരാർ ഏറ്റെടുത്തവരുമായി  സംസാരിച്ചപ്പോൾ ലൈറ്റ്  സ്ഥാപിച്ച വകയിൽ പഞ്ചായത്തിൽ നിന്ന്  കിട്ടാനുള്ള തുക ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. തർക്കം പരിഹരിച്ചു എത്രയും പെട്ടെന്ന് ലൈറ്റുകൾ പ്രകാശിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments