JHL

JHL

റാഗിംഗിനെ ചോദ്യം ചെയ്‌ത കോളേജ് പ്രിന്‍സിപ്പലിനെ മര്‍ദ്ദിച്ചു;മലയാളികൾ ഉൾപ്പടെ നാല് വിദ്യാര്‍ഥികള്‍ മംഗളൂരുവിൽ അറസ്റ്റില്‍.






 മംഗളൂരു: റാഗിംഗിനെ ചോദ്യം ചെയ്‌ത കോളേജ് പ്രിന്‍സിപ്പലിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച കേസില്‍ പ്രതികളായ നാല് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. മംഗളൂരു സൂറത്കലിനടുത്തുള്ള ഒരു സ്വകാര്യ കോളേജിലെ പ്രിന്‍സിപ്പലിനെ അക്രമിച്ച കേസിലെ പ്രതികളും മൂന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളുമായ മുഹമ്മദ് ബാസില്‍, സാംബ്രം അല്‍വ, കെ .യു സമില്‍, അശ്വിന്‍ എസ്. ജോണ്‍സണ്‍ എന്നിവരെയാണ് സൂറത്കല്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്‌. കോളേജിലെ ചില വിദ്യാര്‍ഥികള്‍ റാഗിംഗിന് വിധേയരായതിനെക്കുറിച്ച് ഏതാനും വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞിരുന്നു. റാഗിംഗുമായി ബന്ധപ്പെട്ട നാല് വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ വിളിപ്പിക്കുകയും താക്കീത് നല്‍കുകയും ചെയ്‌ത്‌. റാഗിംഗ് തുടര്‍ന്നാല്‍ കോളേജില്‍ നിന്ന് പുറത്താക്കുമെന്ന മുന്നറിയിപ്പും പ്രിന്‍സിപ്പല്‍ നല്‍കി. ആരോപണവിധേയരായ വിദ്യാര്‍ഥികള്‍ ഇതോടെ പ്രകോപിതരാകുകയും പ്രിന്‍സിപ്പലിനെ മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയാണുണ്ടായത്.

No comments