JHL

JHL

ബംഗാളില്‍ പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ച മോദിയുടെ ചിത്രമുള്ള പോസ്റ്ററുകള്‍ 72 മണിക്കൂറിനകം നീക്കം ചെയ്യാന്‍ നിര്‍ദേശം





 കൊല്‍ക്കത്ത: ബംഗാളില്‍ പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ച മോദിയുടെ ചിത്രമുള്ള പോസ്റ്ററുകള്‍ 72 മണിക്കൂറിനകം നീക്കം ചെയ്യാന്‍ നിര്‍ദേശം. ബംഗാള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആണ് മോദിയുടെ ചിത്രമടങ്ങിയ പോസ്റ്ററുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്. പ്രധാനമന്ത്രിയുടെ ഇത്തരം പോസ്റ്ററുകള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ ഉത്തരവ്.

നേരത്തെ ഇതു സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഫെബ്രുവരി 26 മുതല്‍ സംസ്ഥാനത്ത് മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുണ്ട്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെ എട്ട് ഘട്ടങ്ങളിലായാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിനാണ് ഫലപ്രഖ്യാപനം.


No comments