JHL

JHL

1728 നാട്ടുമരങ്ങൾ നട്ട് മൊഗ്രാൽ ജി.വി.എച്ച്.എസ്.സ്കൂളിൻ്റെ പ്രവേശനോത്സവം

                       
മൊഗ്രാൽ(www.truenewsmalayalam.com): ജൂൺ 1 ൻ്റെ പ്രവേശനോത്സവം മുതൽ ' ജൂൺ5 ൻ്റെ പരിസ്ഥിതി ദിനം വരെ നീളുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി മൊഗ്രാൽ ജി.വി.എച്ച്.എസ്.എസ്. ലെ 1728 കുട്ടികളും വീട്ടുമുറ്റങ്ങളിൽ നാട്ടുമരത്തൈകൾ നടും. മാവ്, പ്ലാവ്, പേര, സപ്പോട്ട, നെല്ലി, ഉങ്ങ് ,പുളി, ഞാവൽ, മുരിങ്ങ തുടങ്ങിയവയാണ് കുട്ടികളുടെ ലിസ്റ്റിലുള്ളത്. പി.ടി.എ യും എസ് എം സി യും ഇക്കോ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിദ്യാലയ മുറ്റത്ത് നാട്ടു മാന്തോപ്പ് ഒരുക്കാനും പദ്ധതിയുണ്ട്.

പ്രവേശനോത്സവത്തിൽ മഞ്ചേശ്വരം MLA എ കെ എം അഷ്‌റഫ്‌,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കുമ്പള പഞ്ചായത്ത് പ്രസിഡന്റ്  താഹിറ യൂസുഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ ജമീലാ സിദ്ധീഖ്, കുമ്പള പഞ്ചായത്ത് മെമ്പർ റിയാസ് മൊഗ്രാൽ അടക്കമുള്ള ജനപ്രതിനിധികൾക്കും, അധ്യാപകർക്കും PTA, SMC അംഗങ്ങൾക്കുമൊപ്പം ലക്ഷദ്വീപ് അസിസ്റ്റൻ്റ് കലക്ടർ അർജുൻമോഹൻ IAS ഓൺലൈനിൽ വിശിഷ്ടാതിഥിയായെത്തി കുട്ടികൾക്ക് ആശംസകൾ നേരും.. ഒന്നാം ക്ലാസ്സിലെ നവാഗതർ ഇത്തവണ വീട് തന്നെ അലങ്കരിച്ച് കുടുംബാംഗങ്ങൾക്കൊപ്പം പ്രവേശനോത്സവം ആഘോഷിക്കും. ആഘോഷ പരിപാടിയുടെ ഫോട്ടോ, ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ എന്നിവ സ്കൂൾ ഗ്രൂപ്പിൽ അയക്കും. മികച്ചവ തെരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകും' യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്കായി "കോ വിഡ് പ്രതിരോധം എൻ്റെ വീട്ടിൽ നിന്ന് " എന്ന വിഷയത്തിൽ ഓൺലൈൻ പ്രസംഗ മത്സരവും മറ്റു കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.


No comments