JHL

JHL

മഞ്ചേശ്വരം പഞ്ചായത്ത് പരിധിയിൽ പി.എച്ച്.സി. അനുവദിക്കണം ; മുംതാസ് സമീറ


മഞ്ചേശ്വരം(www.truenewsmalayalam.com): ആരോഗ്യ മേഖല ഏറെ വെല്ലുവിളികൾ നേരിടുന്ന കാലത്ത് മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പരിധിയിൽ പി.എച്ച്.സി അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം മുംതാസ് സമീറ പ്രമേയം അവതരിപ്പിച്ചു. 

അഞ്ച് എഫ്.ഡബ്ല്യു.സിയും ഒരു സി.എച്ച്.സിയുമാണ് പഞ്ചായത്തിൽ നിലവിലുള്ളത്. 45000 ൽ പരം ജന സംഖ്യയുള്ള പഞ്ചായത്തിൽ ഇത്തരം സൗകര്യങ്ങൾ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന് അപര്യാപ്തമാണെന്നും ഇത് പരിഹരിക്കാൻ ദേശിയ പാതയോരത്ത് കുഞ്ചത്തൂരിൽ എഫ്.ഡബ്ലു.സി സ്ഥിതി ചെയ്യുന്നിടത്ത് പഞ്ചായത്ത് പുതുതായി പി.എച്ച്.സി അനുവദിക്കണമെന്നാണ്   19-ാം  വാർഡ് അംഗമായ മുംതാസ് സമീറ പ്രമേയത്തിൽ ആവശ്യപ്പെട്ടത്.അതേസമയം  ഇതു സംബന്ധിച്ച് മുസ് ലിം യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി മുസ് ലിം  ലീഗ് പഞ്ചായത്ത് പാർലമെൻ്ററി പാർട്ടി മുൻപാകെ ആവശ്യം ഉന്നയിച്ചിരുന്നു. അടിയന്തിര പ്രാധാന്യത്തോടെ പി.എച്ച്.സി അനുവദിക്കാനുള്ള  നടപടികൾക്കായി  ഇടപെടണമെന്നാണ് യൂത്ത് ലീഗ്നിവേദനത്തിൽ ആവശ്യപ്പെട്ടത്.മുംതാസ് സമീറ അവതരിപ്പിച്ച പ്രമേയത്തെ മുസ് ലിം ലീഗിലെ മുസ്തഫ ഉദ്യാവരം പിന്താങ്ങി.





No comments