JHL

JHL

തളങ്കരയിൽ പത്ര വിതരണ വാഹന ഡ്രൈവറെ മാരകായുധങ്ങളുമായി മർദിച്ചു


 കാസർകോട്(www.truenewsmalayalam.com) : പത്ര വിതരണ വാഹന ഡ്രൈവറെ രണ്ടംഗ സംഘം ക്രൂരമായി മർദിക്കുകയും വാഹനത്തിന്റെ ഗ്ലാസുകൾ തകർക്കുകയും ചെയ്തു. സാരമായ പരുക്കേറ്റ പയ്യാവൂർ കാ‍ഞ്ഞിരക്കൊല്ലിയിലെ സി.കെ.ദിലീപ് (32) സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ചൊവാഴ്ച പുലർച്ചെ 2ന് തളങ്കരയിലാണു സംഭവം. കണ്ണൂരിൽ നിന്നു പത്രവുമായി വരികയായിരുന്ന വാനിന്റെ ഡ്രൈവറെയാണു മർദിച്ചത്.   റെയിൽവേ സ്റ്റേഷൻ തെരുവത്ത് പള്ളിക്കടുത്ത് വാഹനത്തെ പിന്തുടർന്നു സ്കൂട്ടറിലെത്തിയ സംഘം അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. പിന്നീട് ഇവരിൽ നിന്നു രക്ഷപ്പെട്ട് തളങ്കര ജംക‍്ഷനിൽ പത്രക്കെട്ട് ഇറക്കാനായി നിർത്തിയിട്ടപ്പോൾ വീണ്ടുമെത്തി ഒരാൾ കത്തി കൊണ്ട് കയ്യിൽ കുത്തുകയും മറ്റൊരാൾ ആയുധം ഉപയോഗിച്ച് മുഖത്ത് ഇടിക്കുകയുമായിരുന്നു. മുഖത്തും കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്. പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തോട് വിവരം പറഞ്ഞിരുന്നു. കഞ്ചാവ് ലഹരിയിലായിരുന്നു ഇരുവരുമെന്നും, കണ്ടാൽ തിരിച്ചറിയുമെന്നും ദിലീപ് പറഞ്ഞു.


No comments