JHL

JHL

കുടിവെള്ള പദ്ധതി പ്രദേശമായ കാടി യംകുളത്ത് മാലിന്യം നിക്ഷേപിക്കുന്നതായി പരാതി.

മൊഗ്രാൽ(www.truenewsmalayalam.com) : കുടിവെള്ള പദ്ധതി പ്രദേശമായ മൊഗ്രാൽ കാടിയം കുളത്ത്  രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നതായി പരാതി. പദ്ധതിപ്രദേശം കാടുമൂടി കിടക്കുന്നതിനാലാണ്  മാലിന്യം വലിച്ചെറിയുന്നതെന്ന്  പരിസര പ്രദേശവാസികൾ പറയുന്നു.

 പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന കാടിയംകുളം  കുടിവെള്ള പദ്ധതി പൂർത്തീകരിക്കാൻ ജില്ലാ പഞ്ചായത്ത് ശ്രമം നടത്തിവരികയാണ്. അതിനിടയിലാണ് മാലിന്യം വലിച്ചെറിയുന്നത്. പദ്ധതി പ്രദേശത്ത് കൃഷി ആവശ്യത്തിനെന്ന  പേരിൽ  നിർമ്മിച്ച  കുളവും കാടുമൂടിക്കിടക്കുന്നു. ഇവിടെ തെരുവ്  വിളക്കുകൾ ഇല്ലാത്തത് രാത്രികാലങ്ങളിൽ മാലിന്യം വലിച്ചെറിയാൻ സഹായകമാവുന്നുവെ ന്നാണ് പറയുന്നത്. 

പ്ലാസ്റ്റിക് സഞ്ചികളി ലാക്കി മാലിന്യം കാട് മൂടിക്കിടക്കുന്ന ഭാഗത്തേക്ക് വലിച്ചെറിയുകയാണ് ചെയ്യുന്നത്. മഴക്കാലമായതിനാൽ ഇത് വെള്ളം മലിനമാകുന്നതിനും,  ദുർഗന്ധത്തിനും കാരണമാകുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. കാടുകൾ വെട്ടി  മാറ്റി കാടിയംകുളം സംരക്ഷിക്കാനാവശ്യമായ നടപടി പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നു ണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


No comments