JHL

JHL

വിദ്യാഭ്യാസ മേഖലയിൽ മലബാർ ജില്ലകളോടുള്ള അവഗണനക്കെതിരെ എം.എസ്.എഫ് രാപ്പകൽ സമരം നടത്തി.

കാസർകോട്(www.truenewsmalayalam.com) : പ്ലസ് ടു സീറ്റുകളുടെ അപര്യാപ്തതയടക്കം മലബാർ ജില്ലകൾ നേരിടുന്ന അവഗണക്കെതിരെ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത മലബാർ സമരത്തിന്റെ ഭാഗമായി കളക്ട്രേറ്റ് പരിസരത്തിൽ വെച്ച് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച് വരുന്ന രാപ്പകൾ സമരം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്‌ പി.കെ നവാസ് ഉദ്ഘാടനം ചെയ്തു.

 ചരിത്രപരമായ കാരണങ്ങൾ കൊണ്ട് പിന്നോക്കം പോയ മലബാർ ജില്ലകളോട് ഭരണകൂടം കാട്ടുന്ന അനാസ്ഥ വഞ്ചനയാണെന്നും, മറ്റൊരു മലബാർ വിപ്ലവത്തിലേക്ക് കടക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്നും പി.കെ. നവാസ് അഭിപ്രായപ്പെട്ടു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ്‌ അനസ് എതിർത്തോട് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ സ്വാഗതം പറഞ്ഞു. 

മുസ്ലിം ലീഗ് കാസർകോട് ജില്ലാ സെക്രട്ടറിമാരായ മൂസ ബി ചെർക്കള, പി.എം മുനീർ ഹാജി, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഖാദർ ബദ്‌രിയ, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, ജില്ലാ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ എം.എ നജീബ്, ഷഹീദ റാഷിദ്, ഹാജി മുഹമ്മദ്‌ അബ്ദുൽ ഖാദർ, നവാസ് ചെങ്കള, നാസർ ചെർക്കളം, റൗഫ് ഉദുമ, അഷ്‌റഫ്‌ മാളിഗ, റൗഫ് ബാവിക്കര, റംഷീദ് തോയമ്മൽ, സഹദ് അംഗടിമുഗർ,‌അഷ്‌റഫ് ബോവിക്കാനം, സലാം ബെളിഞ്ചം,, ഷാനിഫ് നെല്ലിക്കട്ട, അംഗഡിമൊഗർ ,സാലിസ അബ്ദുള്ള, കാദർ ആലൂർ, മുഹമ്മദ് കുഞ്ഞി ഉളുവാർ ,ഖലീൽ തുരുത്തി, റാസിഖ് മൊഗ്രാൽ,ഹമീദ് സി.ഐ, തൗസീഫ് പടുപ്പ്, അസ്ഫർ ചേരൂർ, ഹാഷിർ മൊയ്‌തീൻ, അൻവർ സന്തോഷ്‌നഗർ, ആബിദ് വകീൽ എന്നിവർ സംസാരിച്ചു.





No comments