JHL

JHL

കാറിൽ കടത്തുകയായിരുന്ന കർണ്ണാടക മദ്യവുമായി രണ്ടുപേർ അറസ്റ്റിൽ.

കാസര്‍കോട്‌(www.truenewsmalayalam.com) : കാസർഗോഡ് 198. 72 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത മദ്യവും കാറുമായി രണ്ട് പേർ അറസ്റ്റിൽ. 

മുഹമ്മദ്‌ ഷെഫീഖ്‌, കെ എന്‍ ബാലകൃഷ്‌ണ ഹൊള്ള എന്നിവരെയാണ്‌ എക്‌സൈസ്‌ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ സി ഐ പി പി ജനാര്‍ദ്ദനനും സംഘവും തായലങ്ങാടി, മഡോണ സ്‌കൂള്‍ റോഡില്‍ വച്ച്‌ അറസ്റ്റു ചെയ്‌തത്‌. കാറും പിടികൂടി.
180 മില്ലിയുടെ 1104 പാക്കറ്റ്‌ മദ്യമാണ്‌ കാറില്‍ ഉണ്ടായിരുന്നത്‌. എക്‌സൈസ്‌ സംഘത്തില്‍ പ്രിവന്റീവ്‌ ഓഫീസര്‍മാരായ സന്തോഷ്‌ കുമാര്‍, ബിജോയ്‌, സി ഇ ഒമാരായ നിഷാദ്‌ പി നായര്‍, മഞ്‌ജുനാഥന്‍, മോഹനകുമാര്‍, ശൈലേഷ്‌ കുമാര്‍, ഡ്രൈവര്‍ ദിജിത്ത്‌ പി വി എന്നിവരും ഉണ്ടായിരുന്നു .





No comments