JHL

JHL

കർണാടക അതിർത്തിയിൽ അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടിയിൽ പ്രതിഷേധിച്ച് പിഡിപി.

തലപ്പാടി(www.truenewsmalayualam.com) : കാസർഗോഡ് ജില്ലയിൽ നിന്നും മംഗലാപുരത്തേക്ക് ഹോസ്പിറ്റൽ കളിലേക്ക് വ്യാപാര ആവശ്യാർത്ഥം ദിനേന ആയിരക്കണക്കിന് മനുഷ്യരാണ് യാത്ര ചെയ്യാൻ ഉള്ളത്, കോവിഡ്  മാനദണ്ഡങ്ങൾ എന്നപേരിൽ കർണാടകയുടെ പുതിയ മുഖ്യമന്ത്രിയുടെ ഉത്തരവ് വളരെ മനുഷ്യത്വരഹിതമായ രീതിയിലാണ് അധികൃതർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

 വാക്സിൻ എടുത്ത് ആളുകൾ വിദ്യാർഥികൾ ഉൾപ്പെടെ മംഗലാപുരത്തേക്ക് പോകുമ്പോൾ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കരുതാറുണ്ട് എന്നാൽ നിർബന്ധമായും ആർ ടി പി സി ആർ റിപ്പോർട്ട് തന്നെ വേണമെന്നും എന്നാൽ അതിർത്തിയിൽ കർണാടക സർക്കാർ നേരത്തെ സ്ഥാപിച്ചിരുന്ന ആർട്ടി പിസിആർ ടെസ്റ്റ്കൗണ്ടർ കൗണ്ടർ പൊളിച്ചു മാറ്റുകയും ചെയ്തിരിക്കുകയാണ്.

 കേരളത്തിൽ നിന്നും അതിർത്തി വഴി കിടക്കുന്ന ആളുകളോട് പോലീസുകാരൻ നടത്തിക്കൊണ്ടിരിക്കുന്നത് കൊള്ളക്കാരോടുള്ള സമീപനമാണ് എന്ന് പിഡിപി മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി.

 ഓഗസ്റ്റ് രണ്ടാം തീയതി തലപ്പാടി അതിർത്തി പ്രദേശത്തിൽ കേരളത്തിൽ നിന്നും ചെല്ലുന്ന വിദ്യാർഥികൾ ഉൾപ്പെടെ മുഴുവൻ പേരെയും തിരിച്ചയച്ച നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് പൊതുജനങ്ങൾ നടത്തിയ പ്രതിഷേധ സമരത്തിൽ പിഡിപി മഞ്ചേശ്വരം പഞ്ചായത്ത് ഭാരവാഹികൾ പങ്കാളികളായി.

 കേരളത്തിൽ അതിർത്തി പ്രദേശത്തിലെ ഭാഗങ്ങളിലേക്ക് മണ്ണിട്ട് മൂടാൻ ഉള്ള കർണാടക പോലീസിന്റെ ശ്രമം പാർട്ടി നേതൃത്വം ഉൾപ്പെടെ വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരും ജനപ്രതിനിധികളും തടഞ്ഞു പൊതുജനങ്ങളുടേയും പൊതുപ്രവർത്തകരുടെയും പ്രതിഷേധം കാരണം കർണാടക അതിർത്തിയിൽ മണ്ണിട്ട് മൂടാൻ ഉള്ള കർണാടക പോലീസിന്റെ ശ്രമം താൽക്കാലികമായി റദ്ദ് ചെയ്യപ്പെട്ടെങ്കിലും മനുഷ്യത്വരഹിതമായ കർണാടക അധികൃതരുടെ നടപടിക്കെതിരെ വളരെ അടിയന്തരമായി കേരള സർക്കാർ ഇടപെടൽ നടത്തണം എന്ന് പിഡിപി മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.





No comments