JHL

JHL

ആരോഗ്യമാണ് സമ്പത്ത്' കാസറഗോഡ് നിന്നും വിദ്യാർത്ഥികൾ തിരുവനന്തപുരത്തേക്ക് കാൽനടയാത്ര ആരംഭിച്ചു.

കുമ്പള(www.truenewsmalayalam.com) : കാൽനട വ്യായാമം  ഇല്ലാത്തത് മൂലം യുവ തലമുറ പ്രത്യേകിച്ച് വിദ്യാർത്ഥികൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കുമ്പള ഗവഃ ഹൈസ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ഗ്ലെൻ പ്രീതേഷ് കിദൂർ, ആഷിക് ബേള എന്നിവർ കാസറഗോഡ് ജില്ലയിലെ സീതാങ്കോളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കാൽനടയാത്ര ആരംഭിച്ചു. പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി സുബ്ബണ്ണ ആൾവ യാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തു.

       നടത്തത്തിലൂടെയുള്ള വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു പരിപാടി വിദ്യാർത്ഥികൾ ആസൂത്രണം ചെയ്തത്.ഇന്ത്യൻ ബുക്ക്സ് ഓഫ് റെക്കോർഡിൽ ഇടം പിടിക്കുക എന്ന ലക്ഷ്യവും ഈ കാൽനട യാത്രക്കുണ്ട്.യുവതലമുറ മൊബൈലിന്റെയും കമ്പ്യൂട്ടറിന്റെയും മുമ്പിൽ സമയം ചെലവഴിക്കുന്നത് മൂലം  വ്യായാമമില്ലാത്തതിനാൽ കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ കൂടിയാണ് ഇത്തരത്തിൽ വേറിട്ട പരിപാടി സംഘടിപ്പിക്കുന്നതെന്ന് വിദ്യാർഥികൾ പറയുന്നു.

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു നടത്തിയ ലളിതമായ ചടങ്ങിൽ വിദ്യാർത്ഥികളും, രക്ഷിതാക്കളും പങ്കെടുത്തു. 





No comments