JHL

JHL

കോവിഡ് പ്രതിരോധ പ്രവർത്തനം; ദുബായ് മലബാർ കലാ സാംസ്കാരിക വേദി പ്രതിഭ പുരസ്‌കാരം പ്രഖ്യാപിച്ചു

കാസറകോഡ്(www.truenewsmalayalam.com) : രണ്ടര  പതിറ്റാണ്ടോളം കാലമായി ദുബായിലും നാട്ടിലുമായി സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ കലാ കായിക മേഖല കളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന "ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ'   കോവിഡ് പ്രതിരോധ പ്രവർത്തന മേഖലയിലെ നിറ സാന്നിധ്യങ്ങളായ നാല് പേർക്കുള്ള പ്രതിഭാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

ഡോ:ജനാർദ്ദന നായക് സി എച്ച്

 ജില്ലയിലെ പാവപ്പെട്ടവരുടെ ഇടയിൽ അറിയപ്പെടുന്ന ഡോക്ടറാണ് അദ്ദേഹം. കോവിഡ് പ്രിതിരോധ പ്രവർത്തന രംഗത്ത് കർമ്മനിരതനായി സേവനമനുഷ്ഠിക്കുന്ന ഡോക്ടർ, കാസർഗോഡ് റോട്ടറി ക്ലബ്ബിന്റെ ഡയറക്ടർ കമ്മ്യൂണിറ്റി സർവീസറാണ്.  2019ലെ മികച്ച ഡോക്ടർ അവാർഡ് [കെ ജി എം ഓ എ] നൽകി ആദരിച്ചിട്ടുണ്ട്. 2020ൽ ബെസ്റ്റ് ഡോക്ടർ അവാർഡ് അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കോ വിഡ് പ്രതിരോധ പ്രവർത്തന രംഗത്തെ സജീവ സേവനം മുൻനിർത്തി 2001ലെ കോവിഡ് വാരിയർ അവാർഡ് ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.  മികച്ച ഡോക്ടർ എന്നതിലുപരി എഴുത്തുകാരനും,കലാകാരനും കൂടിയാണ് നീർച്ചാൽ സ്വദേശിയായ ഡോ:ജനാർദ്ദന നായക്.


ഡോ:സഹ്റത്ത് മുനാസ മൊഹിനുദ്ദീൻ  കോവിഡിന്റെ രണ്ടു ഘട്ട പ്രവർത്തനമേഖലകളിലും സാധാരണക്കാർക്കിടയിൽ നിറഞ്ഞ് നിന്നു പ്രവർത്തിച്ച യുവ ഡോക്ടർ, ചുരുങ്ങിയ കാലയളവിലെ  ആധുര രംഗത്തെ സേവനം തഴക്കവും പഴക്കവും ചെന്ന ഡോക്ടറെപ്പോലെ ഊർജ്ജസ്വലത നിറഞ്ഞതാണ്. തന്റെ കർമ മണ്ഡലം എവിടെ യാണോ അവിടെ തനിക്ക് ഏൽപിക്കപ്പെട്ട ചുമതലകൾ മാത്രമല്ല ചെയ്യാനുള്ളത് എന്ന ദൃഡ നിശ്ചയം തന്നെയാണ് സാധരണക്കാരുടെ ഹൃധയങ്ങളിൽ സ്ഥാനം പിടിക്കാൻ ഈ യുവ ഡോക്ടർക് സാധിച്ചത്. കാസറഗോഡ് മൊഗ്രാൽ പുത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഇപ്പോൾ സേവനം ചെയുന്ന ഇവർ, കോവിഡിന്റെ രണ്ടാം തരംഗം ജനങ്ങൾക്കിടയിൽ ഭീതിജനമായ രീതിയിൽ  കടന്നു വന്നപ്പോൾ ആത്മ ധൈര്യവും നിശ്ചയദാർഢ്യം കൊണ്ട്  ആതുര സേവന മേഖലയിൽ തന്റെ സാന്നിധ്യം അടയാളപ്പെടുത്തുക വഴി മൊഗ്രാൽ പുത്തൂരീലെയും പരിസരപ്രദേശങ്ങളിലെയും ജനമനസ്സുകളിൽ ഇടം നേടിയ കാസറഗോഡ് ജില്ലയിലെ ചുരുക്കം ചില വനിതാ യുവ ഡോക്ടർമാറിൽ ഒരാളാണ് മുനാസ. ഗൾഫിലെയും നാട്ടിലെയും വ്യവസായ സംരംഭങ്ങളുടെ അധിപനും, ദുബായ്            ഈസ്റ്റാർ കമ്പനി ചെയർമാൻ കൂടിയായ  മൊയ്നുദ്ദീൻ തളങ്കര   കുന്നിൽ ഹാജിറയുടെയും മകളാണ്. 


മുഹമ്മദ് മൊയ്തീൻ അയ്യൂർ [മോണു ഹിന്ദുസ്ഥാൻ] മുംബൈയിലെ ഹോട്ടൽ വ്യവസായിയായ മോണു ഹിന്ദുസ്ഥാൻ, പതിറ്റാണ്ടുകളുടെ ആതുര സേവന കർമ മണ്ഡലങ്ങളിൽ അറിയപ്പെടാൻ ആഗ്രഹിക്കാത്ത വിെക്തിത്വം. നാട്ടിലും മറുനാടുകളിലും അവശത അനുഭവിക്കുന്ന മാരക രോഗികൾക്കു തന്റെ അവശത മറന്നു യുവാവിനെ പോലെ ഓടിനടന്നു മാർഗ നിർദേശങ്ങളും ആത്മ ധൈര്യവും നൽകുന്നതിൽ രോഗികൾക്കു ഏറെ ആശ്വാസം പകരുന്നു. ക്യാൻസർ പോലുള്ള മാരക രോഗം ബാധിച്ചവർ ആദ്യം അന്വോഷിച്ചെത്തുന്ന ഇടമാണ്  മോണു ഹിന്ദുസ്ഥാൻ.  ഉപ്പള ക്യാൻസർ കെയർ ഫൗണ്ടേഷൻ ചെയർമാൻ കൂടിയാണ് ഇദ്ദേഹം.


  അഷ്റഫ് എടനീർ ജില്ലയിലെ അറിയപ്പെടുന്ന പൊതു പ്രവർത്തന രംഗത്തെ നിറ സാന്നിധ്യം,കോവിഡിൻ്റെ ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലും തുടർന്നുകൊണ്ടിരിക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ

 തൻ്റെ ജീവൻ പോലും പണയം വെച്ച് കൊണ്ടുള്ള തുല്യതയില്ലാത്ത യുവ സാനിധ്യം. കോവിഡ് പ്രതിരോധ പ്രവർത്തന മേഖലയിൽ നിരവധി പുരസ്കാരങ്ങൾ തേടിയെത്തിയ യുവപ്രതിഭ, യുവജന രാഷ്ട്രീയ കർമ്മ മണ്ഡലങ്ങളിൽ ഇതര പൊതു പ്രവർത്തകർക്ക് മാതൃക യോഗ്യനായ വ്യക്തിത്വം, കാസറഗോഡ് സി എച്ച് സെൻ്റർ കോ ഓഡിനേറ്റർ കൂടിയാണ് അഷ്റഫ് എടനീർ. 


കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആഗസ്റ്റ്  രണ്ടാം വാരം കാസറകോഡ് വെച്ച് നടക്കുന്ന ആദരസ് പർശം ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്നും ഖൈരുൽ ബറായ സയ്യദി കരുണക്കടൽ മുഹമ്മദി എന്ന നവ മാദ്യമാങ്ങളിൽ താരംഗമായി മാറിയ പട്ടു പാടിയ  ശ്രുതി രമേശ്‌ നെയും കുടുബത്തെയും ചടങ്ങിൽ അനുമോദിക്കുമെന്നും ജന പ്രതിനിധികൾ   ഉന്നത ഉദ്ദിയോഗസ്ഥാൻമാർ വാണിജ്യ പ്രമുഖർസംഭദിക്കുമെന്നും ദുബായ്  മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനറും കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റിചെയർമാനുമായ അഷ്റഫ് കർള ഭാരവാഹികളായ  ,  എം എ കാലിദ് ,നൗഷാദ് കന്യപ്പാടി, ,ബഷീർ പള്ളിക്കര പ്രോഗ്രാം കോഡിനേറ്റർമാരായ എ കെ ആരിഫ് .നാസർ മോഗ്രാൽ കെ വി യൂസഫ്, ബി. എ റഹിമാൻ.പി എസ് മൊയ്തീൻ എന്നിവർ അറിയിച്ചു.

No comments