JHL

JHL

സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇടിവ്.

കൊച്ചി(www.truenewsmalayalam.com) : സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. പവന് 600 രൂപയാണ് ഇന്ന് താഴ്ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,080 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്‍റെ വില 75 രൂപ കുറഞ്ഞ് 4385 രൂപയായി.

ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 35,680 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നു രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരാഴ്ച കൊണ്ട് 920 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്.

വരും ദിവസങ്ങളിലും സ്വര്‍ണ വില കുറയാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില ഇടിഞ്ഞിട്ടുണ്ട്.






No comments