JHL

JHL

തലപ്പാടിയില്‍ രേഖകളില്ലാത്ത 27 ലക്ഷം രൂപ പിടികൂടി.

മഞ്ചേശ്വരം(www.truenewsmalayalam.com) : തലപ്പാടിയില്‍ രേഖകളില്ലാത്ത 27 ലക്ഷം രൂപ പിടികൂടി. കുമ്പഡാജെ സ്വദേശി ശിഹാബുദ്ദീ(28)നിൽ നിന്നാണ്​ കുടുംബത്തോടൊപ്പം കാറിൽ വരുന്നതിനിടെ പണം പിടിച്ചത്​.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്നായിരുന്നു പരിശോധന. കാസര്‍കോട് ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായരും മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാറും പരിശോധനക്ക്​ നേതൃത്വം നൽകി.

27.46 ലക്ഷം രൂപയാണ് പിടികൂടിയത്. പരിശോധനയില്‍ സ്‌ക്വാഡ് അംഗങ്ങളും ഹൈവേ പൊലീസും ഉണ്ടായിരുന്നു.




No comments