JHL

JHL

ദേശീയപാത വികസനം: മൊഗ്രാലിൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി തുടങ്ങി, ഇനിയും നഷ്ടപരിഹാരം കിട്ടാത്തവർ ഏറെ.

കുമ്പള(www.truenewsmalayalam.com) : ഏറെ  കാത്തിരിപ്പിന് ശേഷമാണ് ജില്ലയിലെ സ്വപ്നപദ്ധതിയായ ദേശീയപാത 66 ആറുവരിപ്പാതയായി അഭിവൃദ്ധിപ്പെടുത്തുന്ന  പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ജില്ലയിലെ മൂന്ന് ദേശീയപാത റീച്ചുകളായ തലപ്പാടി- ചെങ്കള, ചെങ്കള-

നീലേശ്വരം, നീലേശ്വരം- തളിപ്പറമ്പ് എന്നിവയുടെ ശിലാസ്ഥാപന കർമ്മം 2020 ഒക്ടോബറിലാണ്   നടന്നത്. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാ  ണ് കലക്ടറേറ്റിൽ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം നിർവഹിച്ചത്.

 മൂന്ന് റീച്ചുകളിൽ ആദ്യത്തെ 39 കിലോ മീറ്റർ നീളമുള്ള തലപ്പാടി -ചെങ്കള റീച്ചിന് 1704.125 കോടി രൂപയ്ക്കാണ് ഊരാളുങ്കൽ സൊസൈറ്റി കരാർ ഏറ്റെടുത്തത്. ഭാരതമാല പദ്ധതിയിൽപ്പെടുന്ന റോഡിന് 15 വർഷത്തെ പരിപാലനവും കൂടി ഉൾപ്പെടുത്തിയാണ് കരാർ നൽകിയിരിക്കുന്നത്. അദാനി ഗ്രൂപ്പിനെ പോലും മറികടന്നാണ് ഊരാളുങ്കൽ സൊസൈറ്റി കരാർ നേടിയത്.

 രണ്ടു വർഷത്തെ നിർമ്മാണ കാലാവധിയിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രാരംഭ ജോലികൾ പുരോഗമിക്കുമ്പോഴും ഭൂമി വിട്ടു നൽകിയവർക്കുള്ള നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സ്ഥലമുടമകൾ നിയമനടപടിയുമായി മുന്നോട്ടു പോയപ്പോൾ നഷ്ടപരിഹാര തുകയുടെ 50% ഒരുമാസത്തിനകവും ആർബിട്രേഷൻ നടപടികൾ പൂർത്തിയാക്കി ബാക്കി തുക നാലു മാസത്തിനകവും  നൽകണമെന്ന് 2020 ഡിസംബറിൽ  ഹൈക്കോടതി ഉത്തരവിട്ടിരുന്നു.നഷ്ട പരിഹാര തുക കിട്ടാൻ കാലതാമസമെടുക്കുന്ന തിനെതിരെ സ്ഥലം ഉടമകൾ സമർപ്പിച്ച ഹരജിയിലായിരുന്നു കോടതി ഉത്തരവ്.

 കരാർ ഏറ്റെടുത്ത്  മാസങ്ങൾ പിന്നിടുമ്പോൾ നിർമ്മാണ പുരോഗതി വിലയിരുത്തപ്പെടുന്നുമു ണ്ട്. കരാർ നൽകിയതിന്  ശേഷവും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥലമെടുപ്പിലെ വിജ്ഞാപനം തുടരുകയും ചെയ്യുന്നത് പദ്ധതി പൂർത്തീകരണത്തിന് കാലതാമസമുണ്ടായേക്കുമെന്ന സൂചനയുമുണ്ട്. തലപ്പാടി -ചെങ്കള റീച്ചിൽ നഷ്ടപരിഹാരത്തുക കൊടുത്തു കഴിഞ്ഞ കെട്ടിടങ്ങൾ ഇതിനകം പൊളിച്ചുമാറ്റി തുടങ്ങിയിട്ടുണ്ട്. ഇനി വൃക്ഷങ്ങൾ നീക്കം ചെയ്യേണ്ടതുണ്ട്. വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കണം. ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ മാറ്റണം. പ്രധാന പാതയുടെ നിർമ്മാണം തുടങ്ങുമ്പോൾ സർവീസ് റോഡ് നിർമ്മിക്കേണ്ടതുമു ണ്ട്. ഈ റീച്ചിൽ മാത്രം നിരവധി പാലങ്ങളാണ് നിർമ്മിക്കേണ്ടത്. ഇങ്ങനെ വരുമ്പോൾ രണ്ടു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാ  കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്.

 സ്ഥലമെടുപ്പിന് വലിയ എതിർപ്പ് നേരിട്ടതും, സ്ഥലത്തിൻറെ പൊന്നും വിലയും, പുനരധിവാസ പ്രശ്നവും കാരണം കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതിയാണ് സംസ്ഥാന-കേന്ദ്ര  സർക്കാറുകളുടെ  ശക്തമായ ഇടപെടലിനെ തുടർന്ന് ഇപ്പോൾ നേർവഴിക്കെത്തിയിരിക്കുന്നത്. കോവിഡ് കാലത്തെ കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും പദ്ധതി പൂർത്തീകരണത്തിന് വിവിധ സ്വകാര്യ ഏജൻസികളുടെ സഹായത്തോടെയാണ് സർക്കാർ പദ്ധതി  പൂർത്തീകരണത്തിന് ഒരുങ്ങുന്നത്. നിർമ്മാണോദ്ഘാടനം നടന്ന മേഖലയിൽ പ്രവൃത്തി വേഗത്തിൽ ആരംഭിക്കാനും, സ്ഥലമെടുപ്പ് നടപടി ബാക്കിയുള്ള മേഖലകളിൽ അത് വേഗത്തിലാക്കാനും സർക്കാർ ഇടപെടൽ വേണമെന്ന് മൊഗ്രാൽ ദേശീയവേദി  ആവശ്യപ്പെട്ടു. 

No comments