JHL

JHL

ചെമനാട് മീന്‍ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ അടക്കം മൂന്ന് പേര്‍ക്ക് പരിക്ക്.

ചെമനാട്(www.truenewsmalyalam.com) : ചെമനാട് പാലത്തിന് സമീപം മീന്‍ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ അടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം. കൊച്ചിയില്‍ നിന്ന് മീന്‍ കയറ്റി കര്‍ണാടക ഉള്ളാളിലെ സംസ്‌കരണ പ്ലാന്റിലേക്ക് പോവുകയായിരുന്ന ടോറസ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്.റോഡരികിലെ കൈവരിയില്‍ ഇടിച്ചതാണ്  മറിയാനുള്ള കാരണം.

മറ്റുവാഹനങ്ങളില്‍ യാത്രചെയ്യുകയായിരുന്നവരും പരിസരവാസികളും ചേർന്നാണ് ലോറിയിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.






No comments