JHL

JHL

16 കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റിൽ

കാസർഗോഡ്(www.truenewsmalayalam.com) : കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 16 കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വിദ്യാനഗര്‍ നെല്‍ക്കള കോളനിയിലെ വിഷ്ണുപ്രസാദ് (20) എന്നയാളെ പോക്‌സോ നിയമപ്രകാരം വനിതാ പൊലീസ് അറസ്റ്റ് ചെയ്തു.

2021 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം.

പീഡനവിവരം കുട്ടി വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ്‌ലൈനില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് കേസെടുത്ത് അറസ്റ്റു ചെയ്യുകയായിരുന്നു.





No comments